ബീഫ് ഉണക്കിയത്- നാലു കഷണം
വെളുത്തുള്ളി ചതച്ചത്- അഞ്ചെണ്ണം
കുരുമുളക് ചതച്ചത്- രണ്ടു സ്പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്
എണ്ണ-പാകത്തിന്
പാകം ചെയ്യുന്ന വിധം
ഉണക്ക ഇറച്ചി ഒരു മണികൂര്‍ വെള്ളത്തില്‍ ഇട്ട ശേഷം നന്നായി പിഴിഞ്ഞെടുക്കുക. ഇത് നീളത്തില്‍ അരിയുകയോ ചെറിയ കഷണങ്ങള്‍ ആക്കുകയോ ചെയ്യുക. ചെറിയ കഷണങ്ങള്‍ ആക്കി കല്ലില്‍ ചതചെടുതാലും മതി. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി , കുരുമുളക് എന്നിവ വഴറ്റുക. കറിവേപ്പില ചേര്‍ക്കുക. ഇതിലേക്ക് ഇറച്ചി ഇടുകുക. നന്നായി ഫ്രൈ ആക്കി എടുക്കുക. ഉപ്പു ഇറച്ചിയില്‍ ഉണ്ടാകും. വേണമെങ്കില്‍ വീണ്ടും ചേര്‍ത്താല്‍ മതി. അല്‍പ്പം ഗരം മസാലയും ചേര്‍ത്താല്‍ നല്ലതാണു.
ബ്ലോഗ് ഞാന്‍ ഇപ്പോഴാ കണ്ടത്....
ReplyDeleteകുറച്ചൊക്കെ ഓപ്പണ്‍ ചെയ്ത് നോക്കി ..
സംഭവം നന്നായിട്ടുണ്ട്ട്ടോ ..
ഇതെല്ലം സ്വന്തം പരീക്ഷണങ്ങള്‍ ആണോ...
വല്ലപ്പോഴും ഇതുവഴി വരാം.... :)