കുമ്പളങ്ങ ചെറുതായി അരിഞ്ഞത്- 300 ഗ്രാം
വന്‍പയര്‍- 100 ഗ്രാം
പച്ചമുളക്- അഞ്ചെണ്ണം
വെളിച്ചെണ്ണ- പാകത്തിന്
തേങ്ങാ- ഒരു മുറി
കറിവേപ്പില- രണ്ടു തണ്ട്
ഉപ്പ്-പാകത്തിന്
പാകം ചെയ്യുന്ന വിധം
കുമ്പളങ്ങ അറിഞ്ഞതും വന്‍പയറും പച്ചമുളകും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക(വന്‍പയര്‍ കുറച്ച് നേരം വെള്ളത്തില്‍ ഇട്ടു വെച്ചാല്‍ വേഗം വെന്തു കിട്ടും. അല്ലെങ്കില്‍ വന്‍പയര്‍ വേറെ വേവിച്ചു ചേര്‍ത്താലും മതി). ഇതിലേക്ക് തേങ്ങയുടെ രണ്ടാം പാല്‍ ചേര്‍ത്ത് കഷണഗല്‍ വേവിക്കുക. നന്നായി വെന്ത ശേഷം ഒന്നാം പല ഒഴിക്കുക. അല്‍പ്പം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് വാങ്ങാം.
No comments:
Post a Comment
how you feel it?