ആവശ്യമായ സാധനങ്ങള്‍
ബീഫ് - അര കിലോ
ഉരുളകിഴങ്ങ്- രണ്ടെണ്ണം
സവാള അരിഞ്ഞത്- കാല്‍ കപ്പു
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- രണ്ടു സ്പൂണ്‍
ഇറച്ചി മസാല- രണ്ടു-മൂന്നു സ്പൂണ്‍
മുളകുപൊടി- രണ്ടു സ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ സ്പൂണ്‍
ഉപ്പു-പാകത്തിന്
കറിവേപ്പില- രണ്ടു തണ്ട്
എണ്ണ-ആവശ്യത്തിനു
പാകം ചെയ്യുന്ന വിധം
ബീഫ്, മഞ്ഞള്‍ പൊടി,മുളക് പൊടി, ഇറച്ചി മസാല, ഉപ്പു എന്നിവ ചേര്‍ത്ത് വേവിക്കുക. ഉരുളകിഴങ്ങ് എണ്ണയില്‍ വറുത്തെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് അല്‍പ്പം മുളകുപൊടി, ഇറച്ചി മസാല എന്നിവ ഇട്ടു വഴറ്റുക. വേവിച്ചു വെച്ച ഇറച്ചി, വറുത്ത ഉരുളകിഴങ്ങ് എന്നിവ ചേര്‍ത്ത് നന്നായി തിളപ്പിക്കുക. പാകത്തിന് ഉപ്പും ചേര്‍ക്കുക. ചാറ് കുറുകുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് വാങ്ങാം.
ok ammachee...
ReplyDelete