10/20/2012

Chicken curry


ചേരുവകള്‍
ചിക്കന്‍ -അര കിലോ 
സവാള അരിഞ്ഞത്- ഒരു കപ്പു
ഇഞ്ചി അരിഞ്ഞത്-ഒരു സ്പൂണ്‍ 
വെളുത്തുള്ളി അരിഞ്ഞത്- ഒരു സ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌- രണ്ടു സ്പൂണ്‍
പച്ചമുളക് അരിഞ്ഞത്- ഒരു സ്പൂണ്‍
തക്കാളി- ഒന്ന്
മുളക് പൊടി-നാലു സ്പൂണ്‍
മഞ്ഞള്‍ പൊടി-കാല്‍ ടീസ്പൂണ്‍
മല്ലി പൊടി-രണ്ടു സ്പൂണ്‍
ചിക്കന്‍ മസാല- ഒരു സ്പൂണ്‍
ഉപ്പു- പാകത്തിന്
കറിവേപ്പില-ഒരു തണ്ട്
എണ്ണ-ആവശ്യത്തിനു 

ഉണ്ടാക്കുന്ന വിധം
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി, തക്കാളി എന്നിവ എല്ലാം നന്നായി വഴറ്റുക. അതിലേക്കു മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍ പൊടി, കറിവേപ്പില, ചിക്കന്‍ മസാല, ഉപ്പു എന്നിവ ചേര്‍ത്ത് വഴറ്റുക. തീ ഓഫ്‌ ചെയ്തു കൂട്ട് തണുത്ത ശേഷം മിക്സിയില്‍ നന്നായി അരച്ചെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഈ അരപ്പു ഇട്ടു ഒന്ന് വഴറ്റിയ ശേഷം ചിക്കന്‍ കഷണങ്ങളും അല്‍പ്പം വെള്ളവും ചേര്‍ത്ത് വേവിക്കുക. ചാറ് കുറുകുമ്പോള്‍ കറിവേപ്പില ചേര്‍ത്ത്  വാങ്ങാം. 

Broccoli Salad with chicken


ചേരുവകള്‍
ബ്രോക്കോളി അരിഞ്ഞത്-ഒരു കപ്പു
സവാള അരിഞ്ഞത്- കാല്‍ കപ്പു
ചിക്കന്‍ എല്ലില്ലാത്തത്-കാല്‍ കപ്പു 
കുരുമുളക് ചതച്ചത്-ഒരു സ്പൂണ്‍
ചില്ലി മയോണൈസ്- രണ്ടു സ്പൂണ്‍
മയോണൈസ്- ഒരു സ്പൂണ്‍ 
ഉപ്പു-പാകത്തിന്
വിനഗെര്‍- -ഒരു സ്പൂണ്‍

തയ്യാറാക്കുന്ന വിധം
 ചില്ലി മയോണൈസ്, മയോണൈസ്,വിനഗെര്‍ ,ഉപ്പു എന്നിവ യോജിപ്പിക്കുക.ചിക്കന്‍ ഉപ്പു, കുരുമുളക് എന്നിവ പുരട്ടി വറുത്തു ചെറിയതായി മുറിച്ചെടുക്കുക. ഒരു പാത്രത്തില്‍ ബ്രോകോളി,സവാള, കുരുമുളക്, ചിക്കന്‍ എന്നിവ യോജിപ്പിക്കുക. (ചിക്കെന് പകരം ബീഫ് ആയാലും നല്ലതാണ്).ഇതിലേക്ക് മയോണൈസ് കൂട്ടും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഒരു മണികൂര്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കാം.

10/11/2012

Chilly Prawns

ചേരുവകള്‍
ചെമ്മീന്‍- വൃത്തിയാക്കിയത്- അര കിലോ
സവാള അരിഞ്ഞത് -കാല്‍ കപ്പു
കാപ്സിക്കം അരിഞ്ഞത്- കാല്‍ കപ്പു
ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌- ഒരു സ്പൂണ്‍
വെളുത്തുള്ളി ചെറുതായി അരിഞ്ഞത്- ഒരു സ്പൂണ്‍
കുരുമുളക്- രണ്ടു സ്പൂണ്‍
പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത്-ഒരു സ്പൂണ്‍
മുട്ട- ഒന്ന്
മൈദാ-ഒരു സ്പൂണ്‍
കോണ്‍ഫ്ലവര്‍-- - രണ്ടു  സ്പൂണ്‍
വിനഗെര്‍- ഒരു സ്പൂണ്‍
സോയ സോസ്-അര സ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി സോസ്- അര സ്പൂണ്‍
തക്കാളി  സോസ്- ഒരു സ്പൂണ്‍
എണ്ണ- ആവശ്യത്തിനു
ഉപ്പു- പാകത്തിന്
മുളക് പൊടി- ഒരു സ്പൂണ്‍

ഉണ്ടാക്കുന്ന വിധം
സോയ സോസ്, തക്കാളി സോസ്, ഇഞ്ചി-വെളുത്തുള്ളി സോസ്, വിനാഗെര്‍ എന്നിവ ഉപ്പു ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ ആക്കുക. ഒരു സ്പൂണ്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മൈദാ, കോണ്‍ ഫ്ലവര്‍ ,ഒരു സ്പൂണ്‍ കുരുമുളക്, ഉപ്പു, മുട്ട എന്നിവ യോജിപ്പിച്ച് ചെമ്മീനില്‍ പുരട്ടി അര മണികൂര്‍ വെച്ച ശേഷം വറുത്തെടുക്കുക. ചീന ചട്ടിയില്‍ എണ്ണ ചൂടാക്കി പച്ചമുളക് വഴറ്റുക. അതിലേക്കു സവാള ,ഉപ്പു എന്നിവ ചേര്‍ത്ത് വഴറ്റിയ ശേഷം തയ്യാറാക്കി വെച്ച പേസ്റ്റും വറുത്ത ചെമ്മീനും ഇട്ടു വീണ്ടും വഴറ്റുക. ഇതിലേക്ക് കുരുമുളകും  വെളുത്തുള്ളി അരിഞ്ഞതും കാപ്സിക്കവും ചേര്‍ത്ത്  ചെറുതായി വഴറ്റുക. അല്‍പ്പം വെള്ളത്തില്‍ ഒരു സ്പൂണ്‍ കോണ്‍ ഫ്ലവര്‍ ചേര്‍ത്ത് കലക്കി ഒഴിച്ച് ഒരു മിനിറ്റ് കൂടി വഴറ്റിയ ശേഷം അടുപ്പില്‍ നിന്നും വാങ്ങാം. 


Capsicum Rice


ചേരുവകള്‍

ബസുമതി അരി-ഒരു കപ്പു
കാപ്സിക്കം ചെറുതായി  അരിഞ്ഞത്-അര കപ്പു
മുട്ട- ഒന്ന്
സവാള അരിഞ്ഞത്-കാല്‍ കപ്പു
കുരുമുളക് ചതച്ചത്- രണ്ടു സ്പൂണ്‍ 
ഉപ്പു- ആവശ്യത്തിനു
നെയ്യ്- രണ്ടു സ്പൂണ്‍
മല്ലിയില-രണ്ടു തണ്ട്
എണ്ണ-രണ്ടു സ്പൂണ്‍ 

ഉണ്ടാക്കുന്ന വിധം
അരി വേവിക്കുക. ഒരു പാനില്‍ രണ്ടു സ്പൂണ്‍ എണ്ണയും രണ്ടു സ്പൂണ്‍ നെയ്യും ഒഴിച്ച് ചൂടാക്കുക. അതിലേക്കു സവാള അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. പകുതി ബ്രൌണ്‍ നിറമാകുമ്പോള്‍ മുട്ട പൊട്ടിച്ചു ഒഴിക്കുക. നന്നായി ചിക്കി എടുക്കണം. ഇതിലേക്ക് കുരുമുളക് ചതച്ചതും കാപ്സിക്കവും ചേര്‍ത്ത് വഴറ്റിയ ശേഷം വേവിച്ചു വെച്ച ചോറ് ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് മിക്സ് ചെയ്യുക. മല്ലിയില വിതറി അലങ്കരിക്കാം. 

10/04/2012

Dates Wine

ആവശ്യമായ സാധനങ്ങള്‍
പഴുത്ത ഈന്തപ്പഴം- അഞ്ചു കിലോ
സിട്രിക് ആസിഡ്- 62 എം. എല്‍.
പഞ്ചസാര- മൂന്നു കിലോ
തിളപ്പിച്ചാറിയ വെള്ളം- പതിനൊന്നു  ലിറ്റര്‍
യീസ്റ്റ്-രണ്ടര ടീസ്പ്പൂണ്‍
കറുവാപ്പട്ട ചതച്ചത് - നൂറു ഗ്രാം

തയ്യാറാക്കുന്ന വിധം
വൈന്‍ ഉണ്ടാക്കുന്നതിനുള്ള ഭരണി, മറ്റു പാത്രങ്ങള്‍ എല്ലാം ചൂട് വെള്ളത്തില്‍ കഴുകി തുടച്ചെടുക്കുക. ഈന്തപഴം കഴുകി കുരു കളഞ്ഞ ശേഷം ചെറുതായി അരിഞ്ഞെടുക്കുക. വൃത്തിയാക്കി വെച്ചിരിക്കുന്ന വലിയ ഭരണിയില്‍ ആദ്യം ഈന്തപഴം ഇട്ട ശേഷം കുറേശ്ശെ പഞ്ചസാര ചേര്‍ക്കുക. അതിനു ശേഷം കുറച്ചു  തിളപ്പിച്ച്‌ ആറിയ വെള്ളം ഒഴിച്ച്  കൈകൊണ്ടു നന്നായി തിരുമ്മുക.   അതിനു ശേഷം മരതവി ഉപയോഗിച്ച് ഇളക്കുക. മുഴുവന്‍ പഞ്ചസാരയും ഈന്തപഴവുമായി യോജിപ്പിച്ച ശേഷം സിട്രിക് ആസിഡ് ചേര്‍ക്കുക. വീണ്ടും ഒരു തവണ ഇളക്കിയ ശേഷം യീസ്റ്റ് ചേര്‍ക്കുക. (യീസ്ടിനു പകരമായി നൂറു ഗ്രാം ഗോതമ്പ്  ചേര്‍ത്താലും മതി) കറുവാപ്പട്ട ചേര്‍ത്ത് മരതവി കൊണ്ട് വീണ്ടും ഇളക്കുക. ബാക്കി വെള്ളവും കൂടി ചേര്‍ത്ത് ഇളക്കിയ ശേഷം വായു അധികം കടക്കാത്ത തരത്തില്‍ തുണി കൊണ്ട് ഭരണി കെട്ടിവെക്കുക. എല്ലാ ദിവസവും രാവിലെ അല്ലെങ്കില്‍ വൈകിട്ട് മരതവി ഉപയോഗിച്ച് ഒരു തവണ വൈന്‍ ഇളകി വെക്കണം.മുപ്പതു ദിവസത്തിന് ശേഷം തുണി ഉപയോഗിച്ച് അരിച്ചെടുത്ത്‌ വൈന്‍ കുപ്പിയിലാക്കി ഉപയോഗിക്കാം. എത്ര വര്ഷം വേണമെങ്കിലും വൈന്‍ ഭരണിയില്‍ തന്നെയോ അല്ലെങ്കില്‍ കുപ്പിയിലാക്കിയോ സൂക്ഷിക്കാം. പഴക്കം ചെല്ലുംതോറും വൈനിനു രുചി കൂടും.

10/03/2012

Stuffed Chicken(Kozhi nirachathu )

ഒരു മുഴുവന്‍ ചിക്കന്‍ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഒരു നാരങ്ങ പിഴിഞ്ഞതോ അല്‍പ്പം വിനാഗിരിയോ ഉപയോഗിച്ച് വേണം ചിക്കന്‍ വൃത്തിയാക്കാന്‍. വൃത്തിയാക്കിയ ചിക്കെനില്‍ രണ്ടു സ്പൂണ്‍ മുളക് പൊടി, കാല്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി,ഒരു സ്പൂണ്‍ കുരുമുളക് പൊടി, പാകത്തിന് ഉപ്പു , ഒരു സ്പൂണ്‍ നാരങ്ങ നീര് എന്നിവ പുരട്ടി ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുക. 

മസാല ഉണ്ടാക്കുന്ന വിധം
സവാള പൊടിയായി അരിഞ്ഞത്-അര കപ്പു
ഇഞ്ചി, വെളുത്തുള്ളി  പൊടിയായി അരിഞ്ഞത്-ഒരു സ്പൂണ്‍
തക്കാളി ചെറുതായി അരിഞ്ഞത്- കാല്‍ കപ്പു
കറിവേപ്പില- ഒരു തണ്ട്
കശുവണ്ടി പരിപ്പ്-നാലെണ്ണം
 ഉണക്ക മുന്തിരി- നാലെണ്ണം
പെരുംജീരകം- കാല്‍ സ്പൂണ്‍
മല്ലിയില- ഒരു പിടി
മുട്ട പുഴുങ്ങിയത്- ഒന്ന്
മുളകുപൊടി- ഒരു സ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ സ്പൂണ്‍
മല്ലി പൊടി -ഒരു സ്പൂണ്‍
ഗരം മസാല- ഒരു സ്പൂണ്‍
ചിക്കന്‍ മസാല- ഒരു സ്പൂണ്‍
ഉപ്പു- പാകത്തിന്
എണ്ണ-ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി പെരുംജീരകം ഇട്ടു വഴറ്റുക. സവാള ഇടുക. സവാള പകുതി വഴന്നു കഴിയുമ്പോള്‍ അതിലേക്കു ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇടുക. കറിവേപ്പില, തക്കാളി, എന്നിവ ഇട്ടു നന്നായി വഴറ്റുക. ഇതിലേക്ക് മുളക് പൊടി, മഞ്ഞള്‍ പൊടി, മല്ലിപൊടി, ഗരം മസാല, എന്നിവ ഇട്ടു വഴറ്റിയ ശേഷം കശുവണ്ടി പരിപ്പ്, ഉണക്ക മുന്തിരി, പാകത്തിന് ഉപ്പു എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് പുഴുങ്ങിയ മുട്ട ചേര്‍ക്കുക.മല്ലിയിലയും ചേര്‍ക്കുക.

ചിക്കന്‍ ഗ്രേവിക്ക്
സവാള അരിഞ്ഞത്- അര കപ്പു
ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌- ഒരു സ്പൂണ്‍
പച്ചമുളക്- രണ്ടെണ്ണം
തക്കാളി- ഒരെണ്ണം
കറിവേപ്പില- ഒരു തണ്ട്
മുളക് പൊടി- ഒരു സ്പൂണ്‍
മല്ലിപൊടി- ഒന്നര സ്പൂണ്‍
ചിക്കന്‍ മസാല- ഒരു സ്പൂണ്‍
പെരുംജീരക പൊടി-കാല്‍ സ്പൂണ്‍
ഉപ്പു-പാകത്തിന്
എണ്ണ- ആവശ്യത്തിനു
തേങ്ങ പാല്‍-- കാല്‍ കപ്പു  

തയ്യാറാക്കുന്ന വിധം
ചീന ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി വെളുത്തുള്ളി അരച്ചത്‌, പച്ചമുളക്, കറിവേപ്പില എന്നിവ നന്നായി വഴറ്റുക. ഇതിലേക്ക് തക്കാളി ചേര്‍ക്കുക. മുളക് പൊടി, മഞ്ഞള്‍ പൊടി, മല്ലിപൊടി, ചിക്കന്‍ മസാല, പെരുംജീരക പൊടി , പാകത്തിന് ഉപ്പു എന്നിവ ചേര്‍ത്ത് വഴറ്റിയ ശേഷം പാകത്തിന് ഉപ്പും തേങ്ങ പാലും ചേര്‍ത്ത് വാങ്ങാം

ചിക്കന്‍ സ്റ്റഫ്‌ ചെയ്യുന്ന വിധം
മസാല പുരട്ടി വെച്ചിരിക്കുന്ന ചിക്കെന്റെ ഉള്ളില്‍ നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന മസാല നിറയ്ക്കുക. ആദ്യം പുഴുങ്ങിയ മുട്ടയും അതിനു ശേഷം ബാക്കി മസാലയും നിറച്ച ശേഷം ചിക്കെന്റെ രണ്ടു കാലുകളും രണ്ടു കൈകളും കുക്കിംഗ് നൂല്‍ വെച്ച് കെട്ടുക.  ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കിയ ശേഷം ചിക്കന്‍ വറുത്തെടുക്കുക. ചിക്കന്‍ മുങ്ങി കിടക്കാന്‍ പാകത്തില്‍ എണ്ണ ഒഴിക്കണം. നന്നായി വറുത്ത ചിക്കെനില്‍ അല്‍പ്പം നാരങ്ങ നീര് ഒഴിച്ച് തയ്യാറാക്കി വെച്ചിരിക്കുന്ന ഗ്രെവിയും ചേര്‍ത്ത് കഴിക്കാം.



Easy fish curry

ചേരുവകള്‍
മീന്‍ വൃത്തിയാക്കിയത്- അര കിലോ
ഇഞ്ചി അരിഞ്ഞത്- ഒരു വലിയ കഷണം
വെളുത്തുള്ളി അരിഞ്ഞത്- ഒരു വലിയ സ്പൂണ്‍
മുളകുപൊടി- നാലു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
മല്ലിപൊടി- രണ്ടു സ്പൂണ്‍
കുരുമുളക് ചതച്ചത്-ഒരു സ്പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്
ഉപ്പു- പാകത്തിന്
കുടംപുളി- രണ്ടു കഷണം
എണ്ണ-ആവശ്യത്തിനു 
കടുക്- കാല്‍ സ്പൂണ്‍
വറ്റല്‍മുളക്- രണ്ടെണ്ണം
ഉലുവ- ഒരു നുള്ള്

തയ്യാറാക്കുന്ന വിധം
ചീന ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്, വറ്റല്‍ മുളക്, കറിവേപ്പില ,ഉലുവ എന്നിവ ഇട്ടു തളിച്ച ശേഷം ഇഞ്ചി, വെളുത്തുള്ളി എന്നിവ നന്നായി വഴറ്റുക. മല്ലിപൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, കുരുമുളക് ചതച്ചത് എന്നിവ ഇട്ടു മൂപ്പിക്കുക. ഇതിലേക്ക് കുടംപുളി കഷണങ്ങള്‍ ഇട്ടു അല്‍പ്പം വെള്ളവും പാകത്തിന് ഉപ്പും ചേര്‍ക്കുക. തിളച്ചു വരുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇട്ടു ചാറ് കുറുകുമ്പോള്‍ കറിവേപ്പിലയും ഒരു സ്പൂണ്‍ എണ്ണയും ഒഴിച്ച് അടുപ്പില്‍ നിന്നും വാങ്ങാം. 


9/24/2012

Pidi with kozhicurry


പിടി ഉണ്ടാക്കുന്നതിനു ആവശ്യമായ ചേരുവകള്‍
അരിപൊടി-ഒരു കിലോ
തേങ്ങ ചിരകിയത്- ഒരു കപ്പു
ജീരകം- ഒരു സ്പൂണ്‍
വെളുത്തുള്ളി- പത്തെണ്ണം
തേങ്ങാപാല്‍- ഒരു കപ്പു
കറിവേപ്പില- രണ്ടു തണ്ട്
ഉപ്പു-പാകത്തിന്
പിടി തയ്യാറാക്കുന്ന വിധം 
ചീന ചട്ടി ചൂടാക്കി അരിപൊടി നന്നായി വറുക്കുക.
വറുത്തു പാകമാകുമ്പോള്‍ കുറച്ചു തേങ്ങ ചിരകിയതും കൂടി ഇടുക. ജീരകവും വെളുത്തുള്ളിയും ചതച്ചിട്ട് വെള്ളം തിളപ്പിച്ച ശേഷം ഈ വെള്ളം ഉപയോഗിച്ച് വറുത്ത അരിപൊടി കുഴച്ചു ചെറിയ ഉരുളകളാക്കുക. ഉരുളി ചൂടാക്കി അതിലേക്കു ജീരകവും വെളുത്തുള്ളിയും ചേര്‍ത്ത് തിളപ്പിച്ച വെള്ളം അല്‍പ്പം ഒഴിച്ച് ഒന്ന് കൂടി തിളപ്പിച്ച ശേഷം കറിവേപ്പില , തേങ്ങ ചിരകിയത്, തേങ്ങ പാല്‍,പാകത്തിന് ഉപ്പു  എന്നിവ ചേര്‍ത്ത് അതിലേക്കു ഉരുട്ടി വെച്ച ഉരുളകള്‍ കൂടി ഇട്ടു ചെറുതായി ഇളക്കുക. നന്നായി കുറുകി വരുമ്പോള്‍ വാങ്ങാം. വറുത്തരച്ച കോഴിക്കറി ചേര്‍ത്ത് കഴിക്കാം.


കോഴിക്കറി ഉണ്ടാക്കുന്ന വിധം
ചിക്കന്‍ കഷണങ്ങള്‍ മഞ്ഞള്‍ പൊടി, ഉപ്പു എന്നിവ ചേര്‍ത്ത് വേവിക്കുക.ഒരു മുറി തേങ്ങ ചിരകിയത്  വറ്റല്‍ മുളക്, മല്ലിപൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് വറുത്ത ശേഷം നന്നായി അരച്ചെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, ചതച്ച പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ഇട്ടു നന്നായി വഴറ്റുക. ചിക്കന്‍ മസാല ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് അരച്ച് വെച്ച തേങ്ങയും പാകത്തിന് ഉപ്പും ചേര്‍ത്ത് അല്‍പ്പം വെള്ളം ഒഴിച്ച് തിളപ്പിക്കുക. വേവിച്ചു വെച്ച ചിക്കന്‍ കഷണങ്ങള്‍ കൂടി ചേര്‍ത്ത് ചാറ് കുറുകുമ്പോള്‍ വാങ്ങാം. 

9/23/2012

Chicken varutharachathu


ചിക്കന്‍-- ചെറിയ കഷണങ്ങള്‍ ആക്കിയത്- അര കിലോ
തേങ്ങ ചിരകിയത്- ഒരു കപ്പു
സവാള അരിഞ്ഞത്- രണ്ടെണ്ണം
പച്ചമുളക് ചതച്ചത് -നാലെണ്ണം
ഇഞ്ചി ചതച്ചത്- ഒരു സ്പൂണ്‍
വെളുത്തുള്ളി ചതച്ചത്- ഒരു സ്പൂണ്‍ 
കറിവേപ്പില- രണ്ടു തണ്ട്
വറ്റല്‍ മുളക്- പത്തെണ്ണം
മല്ലി പൊടി- നാലു സ്പൂണ്‍
ഗരം മസാല- രണ്ടു സ്പൂണ്‍
ചിക്കന്‍ മസാല- ഒരു സ്പൂണ്‍
ഉപ്പു-പാകത്തിന്

ഉണ്ടാക്കുന്ന വിധം
ചിക്കന്‍ കഷണങ്ങള്‍ മഞ്ഞള്‍ പൊടി, ഉപ്പു എന്നിവ ചേര്‍ത്ത് വേവിക്കുക.തേങ്ങ, വറ്റല്‍ മുളക്, മല്ലിപൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് വറുത്ത ശേഷം നന്നായി അരച്ചെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ഇട്ടു നന്നായി വഴറ്റുക. ചിക്കന്‍ മസാല ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് അരച്ച് വെച്ച തേങ്ങയും പാകത്തിന് ഉപ്പും ചെറുത്‌ അല്‍പ്പം വെള്ളം ഒഴിച്ച് തിളപ്പിക്കുക. വേവിച്ചു വെച്ച ചിക്കന്‍ കഷണങ്ങള്‍ കൂടി ചേര്‍ത്ത് ചാറ് കുറുകുമ്പോള്‍ വാങ്ങാം. 

Chicken ularthiyathu

ചിക്കന്‍- - ഒരു കിലോ
സവാള- നാലെണ്ണം
പച്ചമുളക്-രണ്ടെണ്ണം 
ഇഞ്ചി- വെളുത്തുള്ളി അരച്ചത്‌- രണ്ടു സ്പൂണ്‍
തേങ്ങ കൊത്ത്- കാല്‍ കപ്പു
മഞ്ഞള്‍ പൊടി - കാല്‍ ടീസ് പൂണ്‍
മുളക് പൊടി- രണ്ടു സ്പൂണ്‍
കുരുമുളക് പൊടി- ഒരു സ്പൂണ്‍
ഗരം മസാല- ഒരു സ്പൂണ്‍



ഉപ്പു- പാകത്തിന്
കറിവേപ്പില- രണ്ടു തണ്ട്
എണ്ണ - ആവശ്യത്തിനു
ചിക്കന്‍ മസാല- ഒരു സ്പൂണ്‍

ഉണ്ടാക്കുന്ന വിധം
ചിക്കന്‍ കഷണങ്ങളില്‍ അല്‍പ്പം മുളക്, മഞ്ഞള്‍, ഗരം മസാല, കുരുമുളക് , ഉപ്പു എന്നിവ പുരട്ടി വെക്കുക. ചീനച്ചടിയില്‍ എണ്ണ ചൂടാക്കി തേങ്ങ കൊത്ത് വഴറ്റുക. ഇതിലേക്ക് കറിവേപ്പില , സവാള, പച്ചമുളക് എന്നിവ നന്നായി വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌ ചേര്‍ത്ത് ബ്രൌണ്‍ നിറമാകുമ്പോള്‍ മുളകുപൊടി, മഞ്ഞള്‍ പൊടി, ഗരം മസാല, കുരുമുളക് പൊടി ചിക്കന്‍ മസാല എന്നിവ ഇട്ടു നന്നായി വഴറ്റുക. ഇതിലെക്കി ചിക്കന്‍ കഷണങ്ങളും പാകത്തിന് ഉപ്പും ചേര്‍ത്ത് ചിക്കന്‍ വേവുന്നതിനായി  രണ്ടു മിനിറ്റ് അടച്ചു വെക്കുക.അതിനു ശേഷം അല്‍പ്പം എണ്ണയും കൂടി ഒഴിച്ച്   ഉലര്‍ത്തി എടുക്കാം.