8/29/2010

Mathanga poovu thoran


മത്തങ്ങയുടെ പൂവ് ചെറുതായി അരിഞ്ഞത്‌- അര കപ്പ്
തേങ്ങ ചിരകിയത്- കാല്‍ കപ്പ്
സവാള ചെറുതായി അരിഞ്ഞത്‌- കുറച്ചു
വെളുത്തുള്ളി -രണ്ടല്ലി
മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍
പച്ചമുളക്-മൂന്നെണ്ണം
ഉപ്പു- പാകത്തിന്‌
കറിവേപ്പില- രണ്ടു തണ്ട്

തേങ്ങ, സവാള, വെളുത്തുള്ളി, പച്ചമുളക്, മഞ്ഞള്‍പൊടി, ഉപ്പു എന്നിവ അറിഞ്ഞു വെച്ച പൂവില്‍ ചേര്‍ത്ത് കൈകൊണ്ടു തിരുമ്മുക. ചീനച്ചട്ടി ചൂടാക്കി എണ്ണ ഒഴിച്ചു കടുക് താളിക്കുക. ഇതിലേക്ക് തിരുമ്മി വെച്ച പൂവ് ചേര്‍ക്കുക. നന്നായി ഇളകി രണ്ടോ മൂന്നോ മിനിറ്റു കഴിയുമ്പോള്‍ വാങ്ങാം. പൂവിന്റെ കൈപ്പു മാറ്റാന്‍ സവാള കൂടുതല്‍ ചേര്‍ത്താല്‍മതി.

onakka kappa


ഒണക്ക കപ്പ -അരകിലോ
തേങ്ങ ചിരകിയത്- അര കപ്പ്
കടുക്- കാല്‍ സ്‌പൂണ്‍
വറ്റല്‍മുളക്- മൂന്നെണ്ണം
കറിവേപ്പില- കുറച്ചു
ഉപ്പു- പാകത്തിന്‌
വെളിച്ചെണ്ണ- പാകത്തിന്‌

ഒണക്ക കപ്പ ഒരു മണിക്കൂര്‍ വെള്ളത്തിലിട്ട ശേഷം അല്പം ഉപ്പു ചേര്‍ത്ത് ചെറിയ കഷണങ്ങള്‍ ആക്കി വേവിക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു കടുക് താളിക്കുക. ഇതിലേക്ക് വേവിച്ചു വെച്ച കപ്പ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതില്‍ ചിരകിയ തേങ്ങ  ഇടുക. നന്നായിഇളക്കി അല്പം കറിവേപ്പില ഇട്ടു വാങ്ങാം.

അച്ചിങ്ങ മെഴുക്കുപുരട്ടി


അച്ചിങ്ങ- അരകിലോ
സവാള-രണ്ടെണ്ണം
പച്ചമുളക്- രണ്ടെണ്ണം
തെങ്ങകൊത്-കാല്‍ കപ്പ്
മുളകുപൊടി-ഒരു സ്‌പൂണ്‍
കറിവേപ്പില- കുറച്ചു
ഉപ്പു- പാകത്തിന്‌
വെളിച്ചെണ്ണ-പാകത്തിന്‌

ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അതിലേക്കു സവാള, തെങ്ങകൊത്, കറിവേപ്പില എന്നിവ ഇട്ടു നന്നായി വഴറ്റുക. മുളകുപൊടിയും ഉപ്പും ചേര്‍ക്കുക. ഇതിലേക്ക് അറിഞ്ഞു വെച്ച അച്ചിങ്ങ ചേര്‍ത്ത് നന്നായി ഇളക്കുക. അല്‍പ്പം വെള്ളം തളിച്ച് അടച്ചുവെക്കുക. അച്ചിങ്ങ വെന്ത ശേഷം വീണും എണ്ണ ഒഴിച്ചു നന്നായിവഴറ്റിയെടുക്കുക.

8/15/2010

Butter fish



നല്ല ദശയുള്ള മീന്‍- അര കിലോ
സവാള പൊടിയായി അരിഞ്ഞത്‌- ഒരു കപ്പ്
തക്കാളി ചെറുതായി അരിഞ്ഞത്‌- അര കപ്പ്
ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്- ഒരു സ്‌പൂണ്‍
മുളകുപൊടി- രണ്ടു സ്‌പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ സ്‌പൂണ്‍
മല്ലിപൊടി- കാല്സ്പൂന്‍
ജീരക പൊടി- കാല്‍ സ്‌പൂണ്‍
ഉപ്പു- പാകത്തിന്‌
മല്ലിയില- രണ്ടു തണ്ട്
ബട്ടര്‍- ഒഅരു സ്‌പൂണ്‍
പഞ്ചസാര- കാല്‍ സ്‌പൂണ്‍


പാകം ചെയ്യുന്ന വിധം
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, എന്നിവ നന്നായി വഴറ്റുക. മുളകുപൊടി, മഞ്ഞള്‍ പൊടി, മല്ലിപൊടി, എന്നിവ ചേര്‍ത്ത് വഴറ്റുക. ഒരു കപ്പ് വെള്ളം ചേര്‍ക്കുക. ജീരകപൊടിയും ചേര്‍ത്ത ശേഷം മീന്‍ കഷണങ്ങള്‍ ഇടുക. കുറുകിയ ശേഷം ബട്ടര്‍ തൂകി വാങ്ങാം. മല്ലിയില ചേര്‍ത്ത് ചൂടോടെ ചപ്പാത്തി, ചോറ്, എന്നിവയ്ക്കൊപ്പം കഴിക്കാം.

8/03/2010

ബീന്‍സ് മെഴുക്കുപുരട്ടി



ആവശ്യമായവ
ബീന്‍സ്  - അര കിലോ
പച്ചമുളക്- നാലെണ്ണം
വെളുത്തുള്ളി - മൂന്നു കഷണം
സവാള അരിഞ്ഞത്‌- കാല്‍ കപ്പ്
കടുക്- കാല്‍ സ്‌പൂണ്‍
വറ്റല്‍മുളക്- രണ്ടു
കറിവേപ്പില- നാലു തണ്ട്
വെളിച്ചെണ്ണ- ആവശ്യത്തിനു
ചതച്ച മുളക്- ഒരു സ്‌പൂണ്‍
ഉപ്പു- പാകത്തിന്‌

പാകം ചെയ്യുന്ന വിധം
 ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു കടുക് താളിക്കുക. അതിലേക്കു സവാള, ഉപ്പു, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ബീന്‍സ് ഇട്ടു വഴറ്റുക. നന്നായി വഴന്നു കഴിയുമ്പോള്‍ ചതച്ച മുളകു ചേര്‍ക്കുക. കറിവേപ്പിലയും ചേര്‍ത്ത് വാങ്ങുക.

mango chemmanthi



ഒരു പച്ച മാങ്ങാ ചെറിയ കഷണങ്ങള്‍ ആക്കിയത്, മൂന്ന് കാന്താരി മുളക്, അഞ്ചു കഷണം ചെറിയ ഉള്ളി, ഒരു ചെറിയ കഷണം ഇഞ്ചി, പാകത്തിന്‌ ഉപ്പു കാല്‍ കപ്പ് തേങ്ങ ചിരകിയത് എന്നിവ ചേര്‍ത്ത് മിക്സിയില്‍ അരക്കുക. അധികം അരയരുത്. അവസാനം കറിവേപ്പിലയും ചതച്ചിടുക. ഒരു പാത്രത്തിലേക്ക് മാറ്റി നന്നായി യോജിപ്പിക്കുക.

7/31/2010

natholi peera vechathu



കൊഴുവ  കഴുകി വൃത്തിയാക്കിയത്- അര കിലോ
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
തേങ്ങ ചിരകിയത് - അര കപ്പ്
പച്ചമുളക്-അഞ്ചെണ്ണം
വെളുത്തുള്ളി- നാലു അല്ലി
ഇഞ്ചി-ഒരു കഷണം
ചെറിയ ഉള്ളി- പത്തെണ്ണം
കറിവേപ്പില- രണ്ടു തണ്ട്
ഉപ്പു-പാകത്തിന്‌
കടുക്- ഒരു സ്‌പൂണ്‍
വറ്റല്‍ മുളക്- രണ്ടെണ്ണം
വെളിച്ചെണ്ണ-ആവശ്യത്തിനു
കുടം പുളി-രണ്ടു കഷണം


പാകം ചെയ്യുന്ന വിധം
വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, ചെറിയ ഉള്ളി എന്നിവ നന്നായി ചതക്കുക. ഒരു ചട്ടിയില്‍ ചതച്ച സാധനങ്ങള്‍ ഇടുക. ഇതിലേക്ക് തേങ്ങ ചിരകിയത്, മഞ്ഞള്‍ പൊടി, ഉപ്പു എന്നിവ ചേര്‍ത്ത് നന്നായി കൈകൊണ്ടു യോജിപ്പിക്കുക. കുടം പുളിയും കീറിയിടുക. ഇതിലേക്ക് വൃത്തിയാക്കിയ കൊഴുവ ഇട്ടു യോജിപ്പിക്കുക. മുകളില്‍  അല്പം കറിവേപ്പില വിതറിയ ശേഷം അടുപ്പില്‍ മൂടി വെച്ച് വെക്കുക. വെള്ളം ചേര്‍ക്കണം എന്നില്ല. ഒന്ന് തളിച്ചാല്‍ മതി. മൂന്നോ നാലോ മിനിറ്റു കഴിഞ്ഞാല്‍ അടുപ്പില്‍ നിന്നും വാങ്ങാം. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് തളിച്ച് കൊഴുവയുടെ മുകളില്‍ ഒഴിക്കുക.

Onakka chemmeen chammanthi



ഒണക്ക ചെമ്മീന്‍ നന്നായി വറുത്തെടുക്കുക. ഒരു കപ്പ് തേങ്ങ, ഒരു കഷണം ഇഞ്ചി, അഞ്ചു ചെറിയ ഉള്ളി, ഒരു സ്‌പൂണ്‍ മുളക് പൊടി ,ഒരു തണ്ട് കറിവേപ്പില എന്നിവ കൈകൊണ്ടു യോജിപ്പിക്കുക. പാകത്തിന്‌ ഉപ്പു ചേര്‍ത്ത് മിക്സിയില്‍ ഒന്ന് അടിച്ചെടുക്കുക. അതിലേക്കു വറുത്ത ഒണക്ക ചെമ്മീന്‍ ഇട്ടു ഒന്ന് കൂടി മിക്സിയില്‍ അടിച്ചെടുക്കുക. ചെമ്മീന്‍ ചമ്മന്തിതയ്യാര്‍.

7/16/2010

Beef pickle



ബീഫ് -ഒരു കിലോ
ഇഞ്ചി അരിഞ്ഞത്‌- കാല്‍ കപ്പ്
വെളുത്തുള്ളി അരിഞ്ഞത്‌- കാല്‍ കപ്പ്
പച്ചമുളക്- കാല്‍ കപ്പ്
ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌-മൂന്നു സ്‌പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ സ്‌പൂണ്‍
മുളകുപൊടി- എരിവിനു അനുസരിച്ച് മൂന്നോ നാലോ സ്‌പൂണ്‍ ചേര്‍ക്കാം
ഗരം മസാല- ഒരു സ്‌പൂണ്‍
 കറിവേപ്പില- കുറച്ചു
വെളിച്ചെണ്ണ- ബീഫ് വറുക്കാന്‍ പാകത്തിന്‌
എള്ളന്ന- അമ്പതു ഗ്രാം
വിനാഗിരി- ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം
ബീഫ് ചെറിയ കഷണങ്ങള്‍ ആക്കി മുറിക്കുക. ഉപ്പു, മഞ്ഞള്‍, വിനാഗിരി,മുളകുപൊടി  എന്നിവ പുരട്ടി വേവിക്കുക. വെളിച്ചെണ്ണയില്‍ നന്നായി വറുത്തെടുക്കുക. ചീനച്ചട്ടിയില്‍ എള്ളന്ന ഒഴിച്ചു ചൂടാക്കുക. ഇതിലേക്ക്  ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ബ്രൌണ്‍ നിറമാകുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് മുളകുപൊടി, ഉപ്പു,ഗരം മസാല  എന്നിവ ചേര്‍ക്കുക. ഒന്നുകൂടി വഴറ്റിയ ശേഷം അതിലേക്കു വറുത്തു വെച്ച ഇറചിയിടുക. നന്നായി ഇളക്കുക.  ഇറച്ചി വെന്ത വെള്ളത്തില്‍ വിനാഗിരി ചേര്‍ത്ത് തിളപ്പിക്കുക. ഈ വെള്ളം ഇറച്ചി കൂട്ടില്‍ ചേര്‍ത്ത് ഇനക്കുക. തണുത്ത ശേഷം കുപ്പിയിലാക്കാം. വേണമെങ്കില്‍ ഒരു നുള്ള് കായം ചേര്‍ക്കാം.

karimeen pollichathu


കരിമീന്‍ -രണ്ടെണ്ണം വൃത്തിയാക്കി വരഞ്ഞത്
ചെറിയ ഉള്ളി-അര കപ്പ്
ഇഞ്ചി-രണ്ടു സ്‌പൂണ്‍
വെളുത്തുള്ളി-രണ്ടു സ്‌പൂണ്‍
പച്ചമുളക്-നാലെണ്ണം
കുരുമുളക് പൊടി-ഒരു സ്‌പൂണ്‍
മുളകുപൊടി-ഒന്നര സ്‌പൂണ്‍
മഞ്ഞള്‍ പൊടി-കാല്‍ സ്‌പൂണ്‍
തക്കാളി-രണ്ടെണ്ണം
കറിവേപ്പില-കുറച്ചു
വെളിച്ചെണ്ണ- പാകത്തിന്‌
വഴയില വാട്ടിയത്‌ - മൂന്ന് കഷണം
പാകം ചെയ്യുന്ന വിധം
കരിമീന്‍ ഉപ്പു, മഞ്ഞള്‍, കുരുമുളകുപൊടി എന്നിവ പുരട്ടി ചെറുതായി വരക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, പച്ചമുളക്,തക്കാളി  എന്നിവ വഴറ്റുക. അതിലേക്കു മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പു എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. കറിവേപ്പിലയും പാകത്തിന് ഉപ്പും ചേര്‍ക്കുക. ഒരു വഴയിലയെടുത്തു അതില്‍ അല്പം വഴറ്റിയ മസാല കൂട്ട് വെക്കുക. അതിനു മീതെ വറുത്ത മീന്‍ ഒരെണ്ണം വെക്കുക. വീണ്ടും മീനിനു മുകളില്‍ മസാല വെച്ച് നന്നായി പോതിഞ്ഞെടുക്കുക. ഇങ്ങനെ രണ്ടു കഷണം മീനും വാഴയിലയില്‍ പൊതിഞ്ഞു കെട്ടുക. ഒരു തവയില്‍ അല്പം വെള്ളമോ, വെളിചെന്നയോ ഒഴിക്കുക. വാഴയിലയില്‍ പൊതിഞ്ഞ മീന്‍ ഓരോന്നും  വെച്ച ശേഷം ഒരു പത്രം കൊണ്ട് മൂടുക. രണ്ടോ മൂന്നോ മിനിറ്റു കഴിയുമ്പോള്‍ മീന്‍ മറിച്ചിടുക. ഇത് ചൂടോടെ ഒരു പാത്രത്തിലേക്ക് മാറ്റുക.