കരിമീന്‍ -രണ്ടെണ്ണം വൃത്തിയാക്കി വരഞ്ഞത്
ചെറിയ ഉള്ളി-അര കപ്പ്
ഇഞ്ചി-രണ്ടു സ്‌പൂണ്‍
വെളുത്തുള്ളി-രണ്ടു സ്‌പൂണ്‍
പച്ചമുളക്-നാലെണ്ണം
കുരുമുളക് പൊടി-ഒരു സ്‌പൂണ്‍
മുളകുപൊടി-ഒന്നര സ്‌പൂണ്‍
മഞ്ഞള്‍ പൊടി-കാല്‍ സ്‌പൂണ്‍
തക്കാളി-രണ്ടെണ്ണം
കറിവേപ്പില-കുറച്ചു
വെളിച്ചെണ്ണ- പാകത്തിന്
വഴയില വാട്ടിയത് - മൂന്ന് കഷണം
പാകം ചെയ്യുന്ന വിധം
കരിമീന്‍ ഉപ്പു, മഞ്ഞള്‍, കുരുമുളകുപൊടി എന്നിവ പുരട്ടി ചെറുതായി വരക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, പച്ചമുളക്,തക്കാളി എന്നിവ വഴറ്റുക. അതിലേക്കു മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പു എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. കറിവേപ്പിലയും പാകത്തിന് ഉപ്പും ചേര്‍ക്കുക. ഒരു വഴയിലയെടുത്തു അതില്‍ അല്പം വഴറ്റിയ മസാല കൂട്ട് വെക്കുക. അതിനു മീതെ വറുത്ത മീന്‍ ഒരെണ്ണം വെക്കുക. വീണ്ടും മീനിനു മുകളില്‍ മസാല വെച്ച് നന്നായി പോതിഞ്ഞെടുക്കുക. ഇങ്ങനെ രണ്ടു കഷണം മീനും വാഴയിലയില്‍ പൊതിഞ്ഞു കെട്ടുക. ഒരു തവയില്‍ അല്പം വെള്ളമോ, വെളിചെന്നയോ ഒഴിക്കുക. വാഴയിലയില്‍ പൊതിഞ്ഞ മീന്‍ ഓരോന്നും വെച്ച ശേഷം ഒരു പത്രം കൊണ്ട് മൂടുക. രണ്ടോ മൂന്നോ മിനിറ്റു കഴിയുമ്പോള്‍ മീന്‍ മറിച്ചിടുക. ഇത് ചൂടോടെ ഒരു പാത്രത്തിലേക്ക് മാറ്റുക.
grihalakshni hit ayathil pinne enne ellavarum karimeene ennanu vilikkunnathu!
ReplyDelete