8/03/2010

ബീന്‍സ് മെഴുക്കുപുരട്ടി



ആവശ്യമായവ
ബീന്‍സ്  - അര കിലോ
പച്ചമുളക്- നാലെണ്ണം
വെളുത്തുള്ളി - മൂന്നു കഷണം
സവാള അരിഞ്ഞത്‌- കാല്‍ കപ്പ്
കടുക്- കാല്‍ സ്‌പൂണ്‍
വറ്റല്‍മുളക്- രണ്ടു
കറിവേപ്പില- നാലു തണ്ട്
വെളിച്ചെണ്ണ- ആവശ്യത്തിനു
ചതച്ച മുളക്- ഒരു സ്‌പൂണ്‍
ഉപ്പു- പാകത്തിന്‌

പാകം ചെയ്യുന്ന വിധം
 ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു കടുക് താളിക്കുക. അതിലേക്കു സവാള, ഉപ്പു, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ബീന്‍സ് ഇട്ടു വഴറ്റുക. നന്നായി വഴന്നു കഴിയുമ്പോള്‍ ചതച്ച മുളകു ചേര്‍ക്കുക. കറിവേപ്പിലയും ചേര്‍ത്ത് വാങ്ങുക.

3 comments:

  1. വളരെ സിംപിള് ഇനിയും വരട്ടേ...............

    ReplyDelete
  2. വളരെ സിംപിള് ഇനിയും വരട്ടേ...............

    ReplyDelete
  3. ബീൻസ് വെള്ളം ഒഴിച്ച് വേവിക്കേണ്ടേ?

    ReplyDelete

how you feel it?