7/16/2010

Beef pickle



ബീഫ് -ഒരു കിലോ
ഇഞ്ചി അരിഞ്ഞത്‌- കാല്‍ കപ്പ്
വെളുത്തുള്ളി അരിഞ്ഞത്‌- കാല്‍ കപ്പ്
പച്ചമുളക്- കാല്‍ കപ്പ്
ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌-മൂന്നു സ്‌പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ സ്‌പൂണ്‍
മുളകുപൊടി- എരിവിനു അനുസരിച്ച് മൂന്നോ നാലോ സ്‌പൂണ്‍ ചേര്‍ക്കാം
ഗരം മസാല- ഒരു സ്‌പൂണ്‍
 കറിവേപ്പില- കുറച്ചു
വെളിച്ചെണ്ണ- ബീഫ് വറുക്കാന്‍ പാകത്തിന്‌
എള്ളന്ന- അമ്പതു ഗ്രാം
വിനാഗിരി- ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം
ബീഫ് ചെറിയ കഷണങ്ങള്‍ ആക്കി മുറിക്കുക. ഉപ്പു, മഞ്ഞള്‍, വിനാഗിരി,മുളകുപൊടി  എന്നിവ പുരട്ടി വേവിക്കുക. വെളിച്ചെണ്ണയില്‍ നന്നായി വറുത്തെടുക്കുക. ചീനച്ചട്ടിയില്‍ എള്ളന്ന ഒഴിച്ചു ചൂടാക്കുക. ഇതിലേക്ക്  ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ബ്രൌണ്‍ നിറമാകുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് മുളകുപൊടി, ഉപ്പു,ഗരം മസാല  എന്നിവ ചേര്‍ക്കുക. ഒന്നുകൂടി വഴറ്റിയ ശേഷം അതിലേക്കു വറുത്തു വെച്ച ഇറചിയിടുക. നന്നായി ഇളക്കുക.  ഇറച്ചി വെന്ത വെള്ളത്തില്‍ വിനാഗിരി ചേര്‍ത്ത് തിളപ്പിക്കുക. ഈ വെള്ളം ഇറച്ചി കൂട്ടില്‍ ചേര്‍ത്ത് ഇനക്കുക. തണുത്ത ശേഷം കുപ്പിയിലാക്കാം. വേണമെങ്കില്‍ ഒരു നുള്ള് കായം ചേര്‍ക്കാം.

4 comments:

  1. ഗൂഗിള്‍ ഫോളോ എന്ന ഗാട്ഗേറ്റ്‌ ചേര്ക്കു. അപ്പോള്‍ വായനക്കാര്‍ക്ക്‌ ഇതില്‍ വരുന്ന പോസ്റ്റുകള്‍ അപ്പോള്‍ തന്നെ വായിക്കുവാന്‍ സാധിക്കും

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete
  3. വായിൽ വെള്ളം വന്നിട്ട് വയ്യ..... ബീഫ് നാളെ തന്നെ വാങ്ങും.... എന്നിട്ട് വേണം പരീക്ഷണം!

    ReplyDelete

how you feel it?