12/27/2012

No Bake Cheese Cake


ചേരുവകള്‍ 
ഡൈജെസ്റ്റീവ് ബിസ്കറ്റ് -100 gram 
വൈറ്റ് ഷുഗര്‍ -80 gram
അണ്‍ സാള്‍ടെഡ് -ബട്ടര്‍ -85 gram
അണ്‍ സാള്‍ടെഡ് ക്രീം ചീസ് -227 gram
വിപ്പിംഗ് ക്രീം -1 cup
വാനില എക്സ്ട്രാക്റ്റ് -ഒരു സ്പൂണ്‍ 
ചെറി - 500 gram

തയ്യാറാക്കുന്ന വിധം 
ഒരു വലിയ ബൌളില്‍ പൊടിച്ച ഡൈജെസ്റ്റീവ് ബിസ്കറ്റ്, പഞ്ചസാര, ഉരുക്കിയ ബട്ടര്‍  എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് കേക്ക് പാനിലേക്ക് ഇട്ടു അതില്‍ നന്നായി കൈ കൊണ്ട് പ്രസ്‌ ചെയ്യുക. പാനിന്റെ എല്ലാ സൈഡിലും മധ്യ ഭാഗത്തും  ഈ കൂട്ട് നന്നായി തേച്ചു പിടിപ്പിക്കുക റിമൂവബിള്‌ ബോട്ടം ഉള്ള കേക്ക് പാന്‍ വേണം ഉപയോഗിക്കാന്‍.. പാനില്‍ മുഴുവനായും വട്ടത്തില്‍ ഈ കൂട്ട് തേച്ചു പിടിപ്പിക്കുക. അതിനു ശേഷം ഒരു പ്ലാസ്റിക് റാപ് കൊണ്ട് മൂടി ഫ്രീസറില്‍ വെക്കുക. നാലുഅഞ്ചു മണിക്കൂര്‍ വെച്ചാല്‍ മതി. 
ഒരു ബൌളില്‍ ക്രീം  ചീസ് നന്നായി അടിച്ചെടുക്കുക ഇലക്ട്രിക് മിക്സര്‍ അല്ലെങ്കില്‍ ഹാന്‍ഡ്‌ മിക്സര്‍ ഉപയോഗിച്ച്  അടിച്ചാലും  മതി. ഇതിലേക്ക് പഞ്ചസാര ചേര്‍ക്കുക. വാനിലയും കൂടി ചേര്‍ത്ത് നല്ല സോഫ്റ്റ്‌ ആകുന്നത്‌ വരെ ഹാന്‍ഡ്‌ മിക്സര്‍ ഉപയോഗിച്ച് അടിക്കുക. 
മറ്റൊരു ബൌളില്‍ വിപ്പിംഗ് ക്രീം എടുത്തു നന്നായി ഹാന്‍ഡ്‌ മിക്സര്‍ ഉപയോഗിച്ച് അടിച്ച ശേഷം ക്രീം ചീസ് കൂട്ടിലേക്ക് ഒഴിച്ച് വീണ്ടും നന്നായി ഇളക്കുക. ഫ്രീസെറില്‍ സൂക്ഷിച്ച കേക്ക് പാന്‍ എടുത്തു ബിസ്കറ്റ് കൂട്ടിനു മുകളിലായി ഈ ചീസ് കൂട്ട് ഒഴിക്കുക.പ്ലാസ്റിക് റാപ് കൊണ്ട് മൂടിയ   ശേഷം വീണ്ടും ഒരു രാത്രിയോ അല്ലെങ്കില്‍ നാലോ അഞ്ചോ മണിക്കൂര്‍ തണുപ്പിക്കുക. നന്നായി തണുത്ത ശേഷം കേക്ക് പാനിന്റെ എല്ലാ വശത്തും കൈകൊണ്ടു ഒന്ന് പ്രസ്‌ ചെയ്ത ശേഷം പാനിന്റെ ബോട്ടം പതുക്കെ മുകളിലേക്ക് പൊക്കി കേക്ക്  ഒരു പരന്നപാത്രത്തിലേക്ക് മാറ്റുക. കേക്കിന് മുകളില്‍ ചെറി വെച്ച് അലങ്കരിക്കാം.വീണ്ടും ഒരു മണികൂര്‍ അല്ലെങ്കില്‍ ഒരു രാത്രി ഫ്രിഡ്ജില്‍ വെച്ച ശേഷം ഉപയോഗിക്കാം .

(Courtesy Joyof baking.com)

No comments:

Post a Comment

how you feel it?