ചേരുവകള്‍

സവാള -ഒരു കപ്പു
ഇഞ്ചി -ഒരു വലിയ കഷണം
വെളുത്തുള്ളി- അഞ്ചെണ്ണം
പച്ചമുളക് -അഞ്ചെണ്ണം
തക്കാളി- ഒന്ന്
കറിവേപ്പില- രണ്ടു തണ്ട്
മുളക് പൊടി -രണ്ടു സ്പൂണ്‍
മഞ്ഞള്‍ പൊടി -കാല്‍ ടീസ്പൂണ്‍
മല്ലിപൊടി- രണ്ടു സ്പൂണ്‍
ഗരം മസാല- രണ്ടു സ്പൂണ്‍
പെരുംജീരക പൊടി -ഒരു സ്പൂണ്‍
ഉപ്പു- ആവശ്യത്തിനു

കടുക്- കാല്‍ സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ കനം കുറച്ചു നീളത്തില്‍ അരിയുക . ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക കറിവേപ്പിലയും ചേര്‍ക്കുക സവാള ബ്രൌണ്‍ നിറമാകുമ്പോള്‍ മുളക്, മഞ്ഞള്‍, മല്ലി, ഗരം പെരുംജീരകം തുടങ്ങി എല്ലാ പൊടികളും ചേര്‍ത്ത് വഴറ്റുക.തക്കാളി ചേര്‍ക്കുക. പാകത്തിന് ഉപ്പു ചേര്‍ക്കുക. ഇതിലേക്ക് വൃത്തിയാക്കി കഷണങ്ങള്‍ ആകിയ ചിക്കന്‍ ഇടുക .ഒന്ന് ഇളക്കിയ ശേഷം കാല്‍ കപ്പു വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിക്കുക .ചിക്കന്‍ വെന്തു ചാറു കുറുകുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങുക. മറ്റൊരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്, ഒരു സവാള അരിഞ്ഞത് , രണ്ടു പച്ചമുളക്, കറിവേപ്പില എന്നിവ തളിച്ച് ചിക്കെനില്‍ ചേര്‍ത്ത് ഇളക്കുക .അപ്പം/ചോറ്/ചപ്പാത്തി എന്നിവയ്ക്കൊപ്പം കഴിക്കാം
No comments:
Post a Comment
how you feel it?