12/27/2012

Black Forest Cake

വേണ്ട ചേരുവകള്‍ 

കേക്കിനു 
അണ്‍ സാള്‍ടെഡ് ബട്ടര്‍ -മൂന്നു ടേബിള്‍ സ്പൂണ്‍ 
മൈദാ -അര കപ്പ് 
ഉപ്പു -1/4 ടീസ്പൂണ്‍ 
കൊക്കാ പൌഡര്‍ -1/3 കപ്പ് 
ബേക്കിംഗ് സോഡാ -ഒരു ടീസ്പൂണ്‍ 
മുട്ട-നാലെണ്ണം 
വൈറ്റ് ഷുഗര്‍-- -2/3 കപ്പ് 
വാനില എക്സ്ട്രാക്റ്റ് -ഒരു ടേബിള്‍ സ്പൂണ്‍ 

വിപ്പിംഗ് ക്രീം ഫ്രോസ്ടിംഗ് 
ഹെവി വിപ്പിംഗ് ക്രീം -2 1/2 കപ്പ് 
വാനില എക്സ്ട്രാക്റ്റ് -ഒരു ടേബിള്‍ സ്പൂണ്‍ 
വൈറ്റ് ഷുഗര്‍ -മൂന്നു ടേബിള്‍ സ്പൂണ്‍ 

അലങ്കരിക്കാന്‍ 
ചെറി സിറപ്പ് -700 മില്ലി 
വൈറ്റ് ഷുഗര്‍ -1/4 കപ്പ് 
ചെറി -100 ഗ്രാം 

തയ്യാറാക്കുന്ന വിധം 
1. കേക്ക്  പാനില്‍ അല്‍പ്പം ബട്ടര്‍ തൂവുക. ഒരു ബൌളില്‍ അര കപ്പ് മൈദാ, ഉപ്പ് , കൊക്കാ പൌഡര്‍,എന്നിവ മിക്സ് ചെയ്യുക ഒരു അരിപ്പയില്‍ അരിച്ചു വേണം ബൌളിലേക്ക് ഇടാന്‍.. .മറ്റൊരു ബൌളില്‍ മുട്ട, 2/3 കപ്പ്‌ പഞ്ചസാര എന്നിവ യോജിപ്പിക്കുക. ഒരു സോസ് പാനില്‍ അല്‍പ്പം വെള്ളം  തിളപ്പിച്ച്‌ അതിനു മുകളില്‍ മുട്ട കൂട്ട്  ഒരു പാത്രത്തിലാക്കി വെക്കുക .നന്നായി ഇളക്കി കൊടുക്കുക .കൂട്ട് പേസ്റ്റ് രൂപത്തില്‍ ആകുമ്പോള്‍ മാറ്റുക.അതിനു ശേഷം ഒരു സ്പൂണ്‍ വാനില ചേര്‍ത്ത് കൂട്ട് നന്നായി ഹാന്‍ഡ്‌ മിക്സര്‍ ഉപയോഗിച്ച് ബീറ്റ് ചെയ്യുക. ഈ മുട്ട കൂട്ടിലേക്ക് മൈദാ കൂട്ട് കുറേശ്ശെ ആയി ഇട്ടു ഇളക്കി കൊടുക്കുക. ഇതിലേക്ക് മൂന്നു ടീസ്പൂണ്‍ ബട്ടര്‍ ഉരുക്കി ഒഴിച്ച് നന്നയി ബീറ്റ് ചെയ്യുക. ഇത് കേക്ക് പാനിലേക്ക് ഒഴിച്ച് 20-25 മിനിറ്റ് ബേക്ക് ചെയ്യുക. 
ചെറി സിറപ്പ് ഒരു സോസ് പാനില്‍ ഒഴിച്ച് 50 ഗ്രാം പഞ്ചസാരയും ചേര്‍ത്ത് ചെറുതായി ചൂടാക്കുക. വിപ്പിംഗ് ക്രീം , മൂന്നു സ്പൂണ്‍ പഞ്ചസാര, ഒരു സ്പൂണ്‍ വാനില എന്നിവ ഇട്ടു നന്നായി ബീറ്റ് ചെയ്യുക.ഇത് അര മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക.ബേക്ക് ചെയ്ത കേക്ക് തണുത്തു കഴിയുമ്പോള്‍ രണ്ടു ലെയര്‍ ആയി മുറിക്കുക .ഒന്നാമത്തെ ലെയറിനു മുകളില്‍ ആയി ചെറി സിറപ്പ് പുരട്ടുക .അതിനു മുകളില്‍ വിപ്പിംഗ് ക്രീം പുരട്ടുക . അതിനു മുകളിലായി ചെറി നിരത്തുക. രണ്ടാമത്തെ ലെയര്‍ കേക്കില്‍ ചെറി സിറപ്പ് പുരട്ടിയ ശേഷം ഇതിനു മുകളില്‍  വെക്കുക. അതിനു ശേഷം വീണ്ടും വിപ്പിംഗ് ക്രീം തെക്കുക. കേക്കിനു മുകളില്‍ ചെറി വെച്ച് അലങ്കരിച്ച ശേഷം നടുക്ക് ചോക്ലേറ്റ് നീളത്തില്‍ അരിഞ്ഞു ഇടുക.പത്തു മിനിറ്റ് കൂടി ഫ്രിഡ്ജില്‍ വെച്ച ശേഷം ഉപയോഗിക്കാം.

No comments:

Post a Comment

how you feel it?