12/27/2012

Banana Pudding with vanila


ചേരുവകള് 

ഏത്തപ്പഴം -4
പാല്‍- കപ്പ് 
വൈറ്റ് ഷുഗര്-  1/3+1/4 കപ്പ് 
കോണ്‍ ഫ്ലവര്‍--1/4 കപ്പ് 
ഉപ്പു -ഒരു നുള്ള് 
മുട്ട-2
മുട്ടയുടെ മഞ്ഞ -ഒന്ന് 
വാനില എക്സ്ട്രാക്റ്റ് -രണ്ടു ടേബിള്‍ സ്പൂണ് 
അണ്‍ സാള്ടെഡ്  ബട്ടര്‍ -ഒരു സ്പൂണ് 
വിപ്പിംഗ് ക്രീം -രണ്ടു സ്പൂണ് 
കുക്കീസ്‌ -നാലെണ്ണം 

തയ്യാറാക്കുന്ന വിധം 
ഒരു ബൌളില്‍  1/3 കപ്പു പഞ്ചസാര,കോണ്ഫ്ലവര്, ഉപ്പുമുട്ടമുട്ടയുടെ മഞ്ഞഒന്നര കപ്പു പാല്‍ എന്നിവ നന്നായി മിക്സ് ചെയ്യുക ഒരു സോസ് പാനില്‍ ബാക്കി  ഒന്നര കപ്പു പാല്,  ¼ കപ്പു പഞ്ചസാര എന്നിവ ചേര്ത്ത് ചെറുതായി തിളപ്പിക്കുക തിളച്ചു വരുമ്പോള്‍ തീ ഓഫ് ചെയ്തു  പാല്‍ നേരത്തെ തയ്യാറാക്കിയ മുട്ട കൂട്ടിലേക്ക് കുറേശെ ആയി  ഒഴിച്ച് മിക്സ് ചെയ്യുകഇത് നന്നായി  ബീറ്റ് ചെയ്ത ശേഷം ഒരു സോസ് പാനില്‍ ഒഴിച്ച് ലോ ഹീറ്റില്‌ ചൂടാക്കുക. ഇളക്കി കൊടുക്കണം ഒരു മയോണീസ്‌ പരുവം ആകുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങുക .മറ്റൊരു ബൌളിലേക്ക് ഒഴിക്കുകഇതിലേക്ക് ബട്ടര്‍ ഒന്ന് ചൂടാക്കിയ ശേഷം ഒഴിക്കുകരണ്ടു ടേബിള്‍ സ്പൂണ്‍ വാനിലയും ചേര്ത്ത് ഇളക്കിയ ശേഷം ചൂടാറി കഴിയുമ്പോള്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക. ഒന്നോ രണ്ടോ മണിക്കൂര്‍ തണുപ്പിച്ചാല്‍ മതി
തണുപ്പിച്ച ശേഷം ഇതിലേക്ക് ഏത്തപ്പഴം ചെറുതായി അരിഞ്ഞിടുകകുക്കീസും പൊടിച്ചിടുകഇതിനു മുകളിലേക്ക് അല്പ്പം വിപ്പിംഗ് ക്രീം വട്ടത്തില്‍ അരിഞ്ഞ ഏത്തപ്പഴം എന്നിവ വെച്ച് അലങ്കരിക്കാം 

No comments:

Post a Comment

how you feel it?