2/18/2013

Kallappam

ചേരുവകള്‍ 

പച്ചരി -രണ്ടു കപ്പു
ചെറിയ ഉള്ളി-അഞ്ചെണ്ണം
ജീരകം-ഒരു സ്പൂണ്‍
തേങ്ങ ചിരകിയത് -അര കപ്പു
ഉപ്പ് -പാകത്തിന്
യീസ്റ്റ് -ഒരു സ്പൂണ്‍

തയ്യാറാക്കുന്ന വിധം 
പച്ചരി പത്തു മണികൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക. അതിനു ശേഷം മിക്സിയില്‍ നന്നായി അരച്ചെടുക്കുക. ചെറിയ ഉള്ളി, ജീരകം, തേങ്ങ ചിരകിയത്,യീസ്റ്റ് എന്നിവ അരച്ച് മാവില്‍ ചേര്‍ക്കുക. പഞ്ചസാര കൂടി ചേര്‍ത്ത് നന്നായി ഇളക്കി വെക്കുക. യീസ്റ്റിനു പകരം ഒരു ഗ്ലാസ്‌ കള്ള് (Toddy) ചേര്‍ത്താലും മതി. നാലോ അഞ്ചോ മണിക്കൂര്‍ വേണം മാവു പുളിക്കാന്‍ .മാവു പുളിച്ച ശേഷം പാകത്തിന് ഉപ്പു ചേര്‍ത്ത് ഇളക്കി ദോശ കല്ലില്‍ അപ്പം ചുട്ടെടുക്കാം.ചിക്കന്‍ കറി /സ്റ്റൂ എന്നിവ ചേര്‍ത്ത് കഴിക്കാം. 

2/17/2013

Fish pollichathu with lemon and sauce

(ഇത് എന്റെ ഒരു പരീക്ഷണം ആണ് .Grilled വിഭവങ്ങളും  spicy  ഇഷ്ടമുള്ളവര്‍ക്ക് എളുപ്പം തയ്യാറാക്കാവുന്ന ചേരുവകള്‍ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് )

ചേരുവകള്‍ 
മീന്‍ മുഴുവനെ വരഞ്ഞത്-ഒന്ന്
ചെറിയ ഉള്ളി-അഞ്ചെണ്ണം
വെളുത്തുള്ളി -അഞ്ചെണ്ണം
സോയാ സോസ് -ഒന്നര  സ്പൂണ്‍
വിനഗിര്‍ -അര ടീസ്  സ്പൂണ്‍
പഞ്ചസാര -കാല്‍ ടീസ്പൂണ്‍
നാരങ്ങ നീര് -ഒരു വലിയ സ്പൂണ്‍
മുളക് പൊടി -കാല്‍ ടീസ്പൂണ്‍
കുരുമുളക് ചതച്ചത് -നാലു സ്പൂണ്‍
സവാള പൊടിയായി അരിഞ്ഞത് -രണ്ടു വലിയ സ്പൂണ്‍
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് -ഒരു സ്പൂണ്‍
സ്പ്രിംഗ് ഒനിയന്‍ അരിഞ്ഞത് -ഒരു സ്പൂണ്‍
ഉപ്പു- പാകത്തിന്
ഒലിവ് ഓയില്‍ -ഒരു സ്പൂണ്‍
വെളിച്ചെണ്ണ /ഒലിവ് ഓയില്‍ -വറുക്കാന്‍ ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം 

ഒരു ചെറിയ പാത്രത്തില്‍ സോയസോസ് ,വിനഗിര്‍, പഞ്ചസാര എന്നിവ യോജിപ്പിച്ച് പത്തു മിനിറ്റ് വെക്കുക.ചെറിയ ഉള്ളി, വെളുത്തുള്ളി, എന്നിവ ഒരു സ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് അരച്ചെടുക്കുക. ഈ അരച്ച മിശ്രിതം തയ്യാറാക്കി വെച്ച സോസിലേക്ക് ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക ഇതിലേക്ക് ഒരു സ്പൂണ്‍ ഒലിവ് ഓയില്‍, മുളകുപൊടി ,കുരുമുളക്,ഉപ്പ് എന്നിവ കുടി ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ ആക്കുക.ഇത് വരഞ്ഞ മീനില്‍ പുരട്ടി ഒന്നോ രണ്ടോ മണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുക.അതിനു ശേഷം ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലിവ് ഓയില്‍ ഒഴിച്ച് ചൂടാക്കിയ ശേഷം മീന്‍ പൊള്ളിച്ചു എടുക്കുക .(പാനില്‍ അല്‍പ്പം എണ്ണ ഒഴിച്ച് അതിനു മീതെ മീന്‍ ഒരു വാഴയിലയില്‍ പൊതിഞ്ഞ് വെച്ചാലും മതി.രണ്ടു വശവും മറിച്ചിട്ട് പൊള്ളിച്ചു എടുക്കാം.).മീന്‍ രണ്ടു വശവും വെന്തു കഴിയുമ്പോള്‍ സവാള, വെളുത്തുള്ളി,ഉപ്പു,ഒരു സ്പൂണ്‍ നാരങ്ങാനീര്‍ ,സ്പ്രിംഗ് ഒനിയന്‍ എന്നിവ യോജിപ്പിച്ച് മീനിനു മുകളില്‍ വിതറി ഒന്ന് കൂടി ചെറുതായി പൊള്ളിച്ചു എടുക്കുക.സവാള കരിയരുത്. പുലാവ്/ചപ്പാത്തി എന്നിവയ്ക്കൊപ്പം അല്‍പ്പം സലാഡ് കൂട്ടി കഴിക്കാം.




2/05/2013

Chicken Dosa

ചേരുവകള്‍

ദോശ മാവ് -രണ്ടു കപ്പ്

ചിക്കന്‍ -250 ഗ്രാം
സവാള പൊടിയായി അരിഞ്ഞത് -കാല്‍ കപ്പു
ഇഞ്ചി പൊടിയായി അരിഞ്ഞത് -ഒരു സ്പൂണ്‍
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് -ഒരു സ്പൂണ്‍
മുളക് പൊടി -ഒരു സ്പൂണ്‍
മഞ്ഞള്‍ പൊടി -ഒരു സ്പൂണ്‍
ഗരം മസാല-ഒരു സ്പൂണ്‍
നാരങ്ങ നീര് -അര സ്പൂണ്‍
ചിക്കന്‍ മസാല -അര സ്പൂണ്‍
കറുവപ്പട്ട -ഒരു കഷണം
ഗ്രാമ്പു -ഒന്ന്
എണ്ണ -ആവശ്യത്തിനു
മല്ലിയില -രണ്ടു തണ്ട്
പുതിനയില -ഒരു തണ്ട്
ഉപ്പ് -പാകത്തിന് 

ഉണ്ടാക്കുന്ന വിധം 
 എല്ലില്ലാത്ത ചിക്കന്‍ ഉപ്പ് ,മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്ത് വേവിച്ച ശേഷം മിക്സിയില്‍ ഒന്ന് മിന്‍സ് ചെയ്തു എടുക്കുക. പാനില്‍ എണ്ണ ചൂടാക്കി കറുവപ്പട്ട, ഗ്രാമ്പു എന്നിവ ചതച്ചു ഇടുക ഒന്ന് വഴന്ന ശേഷം സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക . ബ്രൌണ്‍ നിറമാകുമ്പോള്‍ മുളകുപൊടി ,മഞ്ഞള്‍പൊടി, ചിക്കന്‍ മസാല, ഗരം മസാല എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക ഇതിലേക്ക് പാകത്തിന് ഉപ്പ് ,മല്ലിയില, പുതിനയില, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് വഴറ്റുക.ഇതിലേക്ക് മിന്‍സ് ചെയ്ത ചിക്കന്‍ ഇട്ടു അഞ്ചു മിനിറ്റ് വഴറ്റുക.

ചൂടായ ദോശ കല്ലില്‍ ആദ്യം ദോശ പരത്തുക .അതിനു മുകളില്‍ ചിക്കന്‍ കൂട്ട് നിരത്തുക.മാവ് വേവുന്നതിനു മുമ്പ് തന്നെ ചിക്കന്‍ നിരത്തണം. രണ്ടു പുറവും മൊരിച്ച ശേഷം ചൂടോടെ കഴിക്കാം.അല്ലെങ്കില്‍ മസാല ദോശയുടെ ആകൃതിയില്‍ ദോശ മാവു പരത്തിയ  ശേഷം അതിനുള്ളില്‍ ചിക്കന്‍ കൂട്ട് നിരത്തി മടക്കി നന്നായി മൊരിച്ച് എടുത്താലും നല്ല സ്വാദ് ആണ്.

1/27/2013

Fish podichu varuthathu

ചേരുവകള്‍ 

മുള്ളില്ലാത്ത മീന്‍ കഷണങ്ങള്‍ ആക്കിയത് -ഒരു കപ്പ്
സവാള അരിഞ്ഞത് -ഒന്ന്
ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌-- ഒരു സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് -ഒരു സ്പൂണ്‍
ചതച്ച മുളക് -രണ്ടു സ്പൂണ്‍
മുളക് പൊടി -രണ്ടു സ്പൂണ്‍
മഞ്ഞള്‍ പൊടി -കാല്‍ സ്പൂണ്‍
കുരുമുളക് പൊടി -ഒരു സ്പൂണ്‍
കറിവേപ്പില -രണ്ടു തണ്ട്
ഉപ്പു- പാകത്തിന്
എണ്ണ -ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം 

മീന്‍ കഷണങ്ങളില്‍ മുളക്,മഞ്ഞള്‍, കുരുമുളക് ,ഉപ്പു എന്നിവ പുരട്ടി അര മണിക്കൂറിനു ശേഷം എണ്ണയില്‍ ചെറുതായി വറുത്തെടുക്കുക.(അധികം വറുക്കണ്ട ) .തണുത്ത ശേഷം മീന്‍ കൈകൊണ്ടു ഉടക്കുക.പാനില്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌,പച്ചമുളക്, എന്നിവ വഴറ്റുക ഇതിലേക്ക് ഉടച്ചു വെച്ച  മീന്‍ ഇടുക . അല്‍പ്പം മുളക്,മഞ്ഞള്‍, ചതച്ച മുളക് എന്നിവ ഇട്ടു വഴറ്റി പാകത്തിന് ഉപ്പും ചേര്‍ക്കുക .നന്നായി ഫ്രൈ ആകുമ്പോള്‍ കറിവേപ്പിലയും അല്‍പ്പം കുരുമുളകും കൂടി ചേര്‍ത്ത് ഒന്ന് ഇളക്കിയ ശേഷം വാങ്ങാം. 

1/18/2013

Fish Biriyani (Kerala Style)

ചേരുവകള്‍
ദശക്കട്ടിയുള്ള മീന്‍ കഷണങ്ങള്‍ ആക്കിയത്- അര കിലോ
ബസുമതി അരി-രണ്ടു കപ്പു
ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌ ഒരു സ്പൂണ്‍
ഇഞ്ചി ചതച്ചത്- ഒരു വലിയ കഷണം
വെളുത്തുള്ളി ചതച്ചത്- അഞ്ചെണ്ണം
പച്ചമുളക് ചതച്ചത്- നാലെണ്ണം
തക്കാളി- ഒന്ന്
സവാള അരിഞ്ഞത് -രണ്ടെണ്ണം
മുളക് പൊടി -രണ്ടു  സ്പൂണ്‍
മഞ്ഞള്‍ പൊടി -കാല്‍ ടീസ്പൂണ്‍
മല്ലി പൊടി -രണ്ടു സ്പൂണ്‍
കുരുമുളക് പൊടി -ഒരു സ്പൂണ്‍
ബിരിയാണി മസാല -രണ്ടു സ്പൂണ്‍
പെരും ജീരക പൊടി -കാല്‍ ടീസ്പൂണ്‍
ഗ്രാമ്പൂ,കറുവപ്പട്ട,ഏലക്ക -എല്ലാം നാലെണ്ണം വീതം
തൈര്-ഒരു സ്പൂണ്‍
മല്ലിയില-ഒരു പിടി
പുതിനയില ഒരു പിടി
ഉപ്പു- പാകത്തിന്
നാരങ്ങ നീര് -ഒരു വലിയ സ്പൂണ്‍
നെയ്യ് -നാലു  സ്പൂണ്‍
കശുവണ്ടി, കിസ്മിസ് -അഞ്ചെണ്ണം വീതം

തയ്യാറാക്കുന്ന വിധം
ബസുമതി അരി നന്നായി കഴുകുക. ഒരു പാത്രത്തില്‍ ഒരു സ്പൂണ്‍ നെയ്യ ചൂടാക്കി അതിലേക്കു പകുതി ഗ്രാമ്പൂ, ഏലക്ക, കറുവപ്പട്ട, എന്നിവ ചേര്‍ത്ത് ചെറുതായി വഴറ്റിയ ശേഷം കാല്‍ സ്പൂണ്‍ ഇഞ്ചി-വെളുത്തുള്ളി അരച്ചതും ചേര്‍ക്കുക. ഇതില്‍ നാലു കപ്പു വെള്ളം ഒഴിച്ച് തിളച്ചു വരുമ്പോള്‍ കഴുകി വെച്ച അരി ഇടുക. അല്‍പ്പം ഉപ്പു ചേര്‍ക്കുക. പാകത്തിന് വേവിച്ചെടുക്കുക അധികം വെന്തു പോകരുത്.
മീന്‍ കഷണങ്ങളില്‍ മുളക്, മഞ്ഞള്‍, കുരുമുളക്, മല്ലിപൊടി , ഇഞ്ചി -വെളുത്തുള്ളി അരച്ചത്‌, തൈര്,ഉപ്പു എന്നിവ പുരട്ടുക.അര മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ച ശേഷം വറുത്തെടുക്കുക . പാനില്‍ നെയ്യ് ചൂടാക്കുക. അതിലേക്കു ബാക്കി പകുതി ഗ്രാമ്പൂ, ഏലക്ക, കറുവപ്പട്ട, ബേ ലീവ്സ്‌ ,എന്നിവ വഴറ്റുക ഇതിലേക്ക് ചതച്ച ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക് എന്നിവ വഴറ്റി പച്ച മണം മാറുമ്പോള്‍ സവാള, തക്കാളി വഴറ്റുക .ഇതിലേക്ക് മല്ലിയില, പുതിനയില ഇടുക .രണ്ടു മിനിറ്റ് നന്നായി വഴറ്റിയ ശേഷം മഞ്ഞള്‍ പൊടി ,മുളക് പൊടി ,  മല്ലി പൊടി , ബിരിയാണി മസാല, ഗരം മസാല എന്നിവ ചേര്‍ത്ത് വഴറ്റുക. അല്‍പ്പം തൈര് ചേര്‍ക്കുക .മസാല നന്നായി വഴന്നു കഴിയുമ്പോള്‍ നാരങ്ങ നീര്  ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ക്കുക. വറുത്തു വെച്ച മീന്‍ കഷണങ്ങള്‍ കൂടി ഇട്ടു ചെറുതായി ഒന്ന് ഇളക്കുക. മറ്റൊരു പാനില്‍ നെയ്യ് ചൂടാക്കി ഒരു സവാള അരിഞ്ഞതും കിസ്മിസ്,അണ്ടിപ്പരിപ്പ് എന്നിവ വറുത്തെടുക്കുക.
ഒരു വലിയ ബിരിയാണി ചെമ്പ് ചെറിയ തീയില്‍ വെക്കുക  ആദ്യം കുറച്ചു  ചോറ് ഇടുക. അതിനു മുകളില്‍ വറുത്ത സവാള, കിസ്മിസ് അണ്ടിപരിപ്പ് എന്നിവ കുറച്ചു വിതറുക അതിനു മുകളില്‍ തയ്യാറാക്കി വെച്ച മീന്‍ മസാല ഇടുക. വീണ്ടും ഇതേ പോലെ മൂന്നു ലെയര്‍ ആക്കുക ഏറ്റവും മുകളില്‍ ആയി ബാക്കി വറുത്ത സവാളയും മറ്റും വിതറി അല്‍പ്പം മല്ലിയിലയും വിതറി അടച്ചു വെച്ച ശേഷം ഒരു രണ്ടു മിനിറ്റ് കൂടി തീയില്‍ വെച്ച ശേഷം തീ ഓഫ്‌ ചെയ്യുക .ചൂടോടെ സലാഡ്, പപ്പടം എന്നിവയ്ക്കൊപ്പം കഴിക്കാം






12/27/2012

Fish with Sauce

ഫിഷ്‌ ഫില്ലെറ്റ് -ഒന്ന് 
സവാള -ഒന്ന് 
കാപ്സിക്കം-ഒന്ന് 
തക്കാളി കുരു കളഞ്ഞത് -ഒന്ന് 
വെളുത്തുള്ളി-നാലെണ്ണം 
സ്പ്രിംഗ് ഒനിയന്‍ -കാല്‍ കപ്പു 
കുരുമുളക് ചതച്ചത് -രണ്ടു സ്പൂണ്‍ 
പച്ചമുളക്- ഒന്ന് 
വറ്റല്‍ മുളക് -രണ്ടെണ്ണം 
ചില്ലി-ഗാര്‍ലിക് സോസ് -രണ്ടു സ്പൂണ്‍ 
തക്കാളി സോസ് -രണ്ടു സ്പൂണ്‍ 
സോയ സോസ്- രണ്ടു സ്പൂണ്‍ 
ഓള്‍ പര്‍പസ് സോസ് -ഒരു സ്പൂണ്‍ 
വിനഗേര്‍ -ഒരു സ്പൂണ്‍ 
കോണ്‍ ഫ്ലവര്‍ -ഒരു സ്പൂണ്‍ 
ഉപ്പു-പാകത്തിന് 
പഞ്ചസാര-ഒരു സ്പൂണ്‍ 
ഒലിവ് ഓയില്‍ -രണ്ടു സ്പൂണ്‍ 

തയ്യാറാക്കുന്ന വിധം 
പച്ചക്കറികള്‍ എല്ലാം നീളത്തില്‍ അരിയുക . തക്കാളി കുരു കളഞ്ഞു വേണം അരിയാന്‍ . മീനില്‍ എല്ലാ സോസും അര സ്പൂണ്‍ വീതവും  കുരുമുളക്, ഉപ്പു, കോണ്‍ ഫ്ലവര്‍ എന്നിവയും പുരട്ടി ചെറുതായി വറുക്കുക. അധികം .ഇത് ഒരു പ്ലേറ്റിലേക്ക് മാറ്റുക.ഒരു ബൌളില്‍ ബാക്കി എല്ലാ സോസും വിനഗെരും പഞ്ചസാരയും ചേര്‍ത്ത് യോജിപ്പിക്കുക    ചീന ചട്ടിയില്‍ ഒലിവ് ഓയില്‍   ചൂടാക്കി അതിലേക്കു വെളുത്തുള്ളി, സവാള,  തക്കാളി, കാപ്സിക്കം, വറ്റല്‍ മുളക് രണ്ടായി കീറിയത് എന്നിവ ഇട്ടു ചെറുതായി വഴറ്റുക. യോജിപ്പിച്ച് വെച്ച സോസ് മിശ്രിതം കൂടി ചേര്‍ത്ത് ഒന്ന് ഇളക്കിയ ശേഷം പാകത്തിന് ഉപ്പു ചേര്‍ക്കുക. ചതച്ച കുരുമുളക് ചേര്‍ക്കുക. സ്പ്രിംഗ് ഒനിയന്‍ അരിഞ്ഞതും ചേര്‍ത്ത് ഒന്ന് ഇളക്കിയ ശേഷം വറുത്തു വെച്ചിരിക്കുന്ന മീനിനു മുകളില്‍ ഒഴിച്ച് ചൂടോടെ ബ്രെഡ്‌/// / ചേര്‍ത്ത് കഴിക്കാം. 

Prawns Roast with coconut


ചെമ്മീന്‍ വൃത്തിയാക്കിയത് -അര കിലോ 
സവാള -ഒരു കപ്പു 
ഇഞ്ചി -ഒരു വലിയ കഷണം 
വെളുത്തുള്ളി- അഞ്ചെണ്ണം
പച്ചമുളക് -അഞ്ചെണ്ണം 
തേങ്ങാ കൊത്ത്  -കാല്കപ്പ് 
തക്കാളി- ഒന്ന് 
കുടംപുളി-രണ്ടു കഷണം 
കറിവേപ്പില- രണ്ടു തണ്ട് 
മുളക് പൊടി -രണ്ടു സ്പൂണ് 
മഞ്ഞള് പൊടി -കാല് ടീസ്പൂണ് 
മല്ലിപൊടി- രണ്ടു സ്പൂണ് 
ഗരം മസാല- രണ്ടു സ്പൂണ് 
കുരുമുളക് -ഒരു സ്പൂണ് 
പെരുംജീരക പൊടി -ഒരു സ്പൂണ് 
ഉപ്പു- ആവശ്യത്തിനു 
വെളിച്ചെണ്ണ -ആവശ്യത്തിനു 
കടുക്- കാല് സ്പൂണ് 

ഉണ്ടാക്കുന്ന വിധം 
സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ കനം കുറച്ചു നീളത്തില് അരിയുക . ചീനച്ചട്ടിയില് എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്തേങ്ങ കൊത്ത് എന്നിവ വഴറ്റുക കറിവേപ്പിലയും ചേര്ക്കുക സവാള ബ്രൌണ് നിറമാകുമ്പോള് കുരുമുളക്,  മുളക്, മഞ്ഞള്, മല്ലി, ഗരം പെരുംജീരകം തുടങ്ങി എല്ലാ പൊടികളും ചേര്ത്ത് വഴറ്റുക.തക്കാളി ചേര്ക്കുക. കുടംപുളി ഇടുക.  പാകത്തിന് ഉപ്പു ചേര്ക്കുക. ഇതിലേക്ക് ചെമ്മീന്‍  ഇടുക .ഒന്ന് ഇളക്കിയ ശേഷം കാല് കപ്പു  വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിക്കുക .ചെമ്മീന്‍  വെന്തു ചാറു കുറുകുമ്പോള് അടുപ്പില് നിന്നും വാങ്ങുക. മറ്റൊരു ചീനച്ചട്ടിയില് എണ്ണ ചൂടാക്കി കടുക്, ഒരു സവാള അരിഞ്ഞത് , രണ്ടു പച്ചമുളക്, കറിവേപ്പില എന്നിവ താളിച്ച്കറിയില് ചേര്ത്ത് ഇളക്കുക .അപ്പം/ചോറ്/ചപ്പാത്തി എന്നിവയ്ക്കൊപ്പം കഴിക്കാം .

Plain Rice

ചേരുവകള്‍ 
ബസുമതി അരി-രണ്ടു കപ്പു 
ഗ്രാമ്പൂ -നാലെണ്ണം 
കറുവപ്പട്ട- രണ്ടെണ്ണം 
ബേ ലീവ്സ്‌ -നാലെണ്ണം 
ഏലക്ക-രണ്ടെണ്ണം 
ഉപ്പു- പാകത്തിന് 
നെയ്യ് -ഒരു സ്പൂണ്‍ 

തയ്യാറാക്കുന്ന വിധം 
ഒരു വലിയ പത്രത്തില്‍ ഒരു സ്പൂണ്‍ നെയ്യ് ചൂടാക്കി അതിലേക്കു ഗ്രാമ്പൂ, ഏലക്ക, കറുവപ്പട്ട, ബേ ലീവ്സ്‌ എന്നിവ വഴറ്റുക .നാലു കപ്പു വെള്ളം ഒഴിച്ച് തിളച്ചു വരുമ്പോള്‍ അരി കഴുകി ഇടുക. പകുതി വേവ് ആകുമ്പോള്‍ ഉപ്പു ചേര്‍ക്കുക. പത്തു മിനിറ്റ് മതി അരി വേകാന്‍. . വെന്തു കഴിയുമ്പോള്‍ വലിയ അരിപ്പയിലെക്കു ചോറ് കോരി വെള്ളം വാര്‍ന്നു കഴിയുമ്പോള്‍ ചൂടോടെ കഴിക്കാം. 

Grape Wine



ആവശ്യമായ സാധനങ്ങള്

കറുത്ത
 മുന്തിരി -അഞ്ചു കിലോ 
പഞ്ചസാരരണ്ടര കിലോ 
തിളപ്പിച്ചാറിയ വെള്ളംപതിനൊന്നു  ലിറ്റര്
യീസ്റ്റ്-രണ്ടര ടീസ്പ്പൂണ്
കറുവാപ്പട്ട ചതച്ചത് - നൂറ്റി അമ്പതു  ഗ്രാം
ഗ്രാമ്പൂ -പത്തെണ്ണം 
തയ്യാറാക്കുന്ന വിധം
വൈന്‍ ഉണ്ടാക്കുന്നതിനുള്ള ഭരണി , മറ്റു പാത്രങ്ങള്‍  എല്ലാം ചൂട് വെള്ളത്തില്‍ കഴുകി തുടച്ചെടുക്കുക. മുന്തിരി വൃത്തിയാക്കി തുടച്ചു ഭരണിയില്‍ ഇടുക കൈകൊണ്ടു മുന്തിരി നന്നായി ഞരടുക. കുറേശെ പഞ്ചസാര കൂടി ഇട്ടു ഞരടുക. തിളപ്പിച്ച്‌ ആറിയ വെള്ളം ഒഴിക്കുക. മുഴുവന്‍ പഞ്ചസാരയും വെള്ളവും ഒഴിച്ച ശേഷം കറുവപ്പട്ട,ഗ്രാമ്പൂ,എന്നിവ ചതച്ചു ഇടുക. ഒന്ന് ഇളക്കിയ ശേഷം യീസ്റ്റ് ഇടുക. യീസ്റ്റിനു പകരം ഗോതമ്പ് ചതച്ചു ഇട്ടാലും മതി മരതവി കൊണ്ട് വീണ്ടും ഇളക്കിയ ശേഷം വായു അധികം കടക്കാത്ത തരത്തില്‍ തുണി കൊണ്ട് കെട്ടി വെക്കുക എല്ലാ ദിവസവും വൈന്‍ മരതവി കൊണ്ട് ഇളക്കി വെക്കണം. ഇരുപത്തി ഒന്ന് ദിവസം ആകുമ്പോള്‍ വൈന്‍ തുണിയില്‍ അരിച്ചു കുപ്പിയില്‍ ആക്കി സൂക്ഷിക്കാം വൈനിനു നല്ല നിറം വേണമെന്നുണ്ടെങ്കില്‍ നാലു കപ്പു പഞ്ചസാര കരിച്ചു ചേര്‍ത്ത ശേഷം കുപ്പിയില്‍ ആക്കുക വീണ്ടും പത്തോ ഇരുപതോ ദിവസം കഴിയുമ്പോള്‍ ഉപയോഗിക്കാം 

Chicken Roast


ചേരുവകള്‍


ചിക്കന്‍ -ഒരു കിലോ
സവാള -ഒരു കപ്പു
ഇഞ്ചി -ഒരു വലിയ കഷണം
വെളുത്തുള്ളി- അഞ്ചെണ്ണം
പച്ചമുളക് -അഞ്ചെണ്ണം
തക്കാളി- ഒന്ന്
കറിവേപ്പില- രണ്ടു തണ്ട്
മുളക് പൊടി -രണ്ടു സ്പൂണ്‍
മഞ്ഞള്‍ പൊടി -കാല്‍ ടീസ്പൂണ്‍
മല്ലിപൊടി- രണ്ടു സ്പൂണ്‍
ഗരം മസാല- രണ്ടു സ്പൂണ്‍
പെരുംജീരക പൊടി -ഒരു സ്പൂണ്‍
ഉപ്പു- ആവശ്യത്തിനു
വെളിച്ചെണ്ണ -ആവശ്യത്തിനു
കടുക്- കാല്‍ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം
സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ കനം കുറച്ചു നീളത്തില്‍ അരിയുക . ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക കറിവേപ്പിലയും ചേര്‍ക്കുക സവാള ബ്രൌണ്‍ നിറമാകുമ്പോള്‍ മുളക്, മഞ്ഞള്‍, മല്ലി, ഗരം പെരുംജീരകം തുടങ്ങി എല്ലാ പൊടികളും ചേര്‍ത്ത് വഴറ്റുക.തക്കാളി ചേര്‍ക്കുക.  പാകത്തിന് ഉപ്പു ചേര്‍ക്കുക. ഇതിലേക്ക് വൃത്തിയാക്കി കഷണങ്ങള്‍ ആകിയ ചിക്കന്‍ ഇടുക .ഒന്ന് ഇളക്കിയ ശേഷം കാല്‍ കപ്പു  വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിക്കുക .ചിക്കന്‍ വെന്തു ചാറു കുറുകുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങുക. മറ്റൊരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്, ഒരു സവാള അരിഞ്ഞത് , രണ്ടു പച്ചമുളക്, കറിവേപ്പില എന്നിവ തളിച്ച് ചിക്കെനില്‍ ചേര്‍ത്ത് ഇളക്കുക .അപ്പം/ചോറ്/ചപ്പാത്തി എന്നിവയ്ക്കൊപ്പം കഴിക്കാം