ചേരുവകള്‍
ചിക്കന്‍ -ഒരു കിലോ
ബസുമതി റൈസ് -രണ്ടു കപ്പു

സവാള-ഒരു കപ്പു
ഇഞ്ചി- ഒരു വലിയ കഷണം
വെളുത്തുള്ളി- പത്തെണ്ണം
പച്ചമുളക്-പത്തെണ്ണം
കാരറ്റ് -കാല് കപ്പു ചെറുതായി അരിഞ്ഞത്
മുളകുപൊടി- ഒരു സ്പൂണ്‍
മഞ്ഞള്‍ പൊടി-അര സ്പൂണ്‍
ഗരം മസാല-ഒരു സ്പൂണ്‍
കുരുമുളക് പൊടി- അര സ്പൂണ്‍
മല്ലിയില- ഒരു പിടി
ഗ്രാമ്പു- നാലെണ്ണം
ഏലക്ക-രണ്ടെണ്ണം
കറുവാപട്ട-രണ്ടെണ്ണം
പുതിനയില- ഒരു പിടി
തൈര്-രണ്ടു സ്പൂണ്‍
നാരങ്ങ നീര്- ഒരു സ്പൂണ്‍
തക്കാളി -ഒരു ചെറുത്
തക്കാളി സോസ്-ഒരു സ്പൂണ്‍
കശുവണ്ടി പരിപ്പ്-അഞ്ചെണ്ണം
കിസ് മിസ് -അഞ്ചെണ്ണം
ഉപ്പു- പാകത്തിന്
നെയ്യ്-നാലു സ്പൂണ്‍
എണ്ണ-രണ്ടു സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ബസുമതി അരി ആവശ്യത്തിനു വെള്ളം ചേര്‍ത്ത് വേവിക്കുക (ഒരു കപ്പു അരിക്ക് രണ്ടു കപ്പു വെള്ളം എന്ന കണക്കില്‍ വെള്ളം എടുത്താലും മതി ).അരി വേവിക്കുന്ന വെള്ളം തിളക്കുമ്പോള്‍ അതിലേക്കു ഗ്രാമ്പു, ഏലക്കായ, കറുവാപട്ട, ഒരു സ്പൂണ്‍ നെയ്യ്, ഒരു സ്പൂണ്‍ ഇഞ്ചി-വെളുത്തുള്ളി ചതച്ചത് ,പാകത്തിന് ഉപ്പു, എന്നിവ ചേര്‍ത്ത് വേണം അരി വേവിക്കാന്‍. അരി അധികം വെന്തു പോകാതെ എടുക്കണം.
ചിക്കന്‍ കഷണങ്ങളില്‍ അല്‍പ്പം മുളക് പൊടി, മഞ്ഞള്‍ പൊടി, ഉപ്പു, ഗരം മസാല എന്നിവ പുരട്ടി അര മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ച ശേഷം വറുത്തെടുക്കുക.ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചെടുക്കുക. ഒരു പാനില്‍ നെയ്യ്, ഒരു സ്പൂണ്‍ എണ്ണ എന്നിവ ഒഴിച്ച് ചൂടാക്കിയ ശേഷം ചതച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റി പച്ച മണം മാറിയ ശേഷം സവാള അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. സവാള ബ്രൌണ്‍ നിറമാകുമ്പോള്‍ തക്കാളി ചേര്‍ക്കുക. ഇതിലേക്ക് മുളക് പൊടി, മഞ്ഞള്‍ പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് നന്നായി വഴന്നു വരുമ്പോള്‍ തക്കാളി സോസ് , മല്ലിയില, പുതിനയില എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക. മസാല കൂട്ട് നന്നായി മൂത്ത് മണം വരുമ്പോള്‍ തൈര്, ഒരു സ്പൂണ്‍ നാരങ്ങ നീര് എന്നിവയും വറുത്തു വെച്ച ചിക്കന്‍ കഷണങ്ങളും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക. ഗ്രേവി വേണമെന്നുള്ളവര്‍ അല്‍പ്പം വെള്ളം കൂടി ചേര്‍ത്ത് കുറുക്കി എടുത്താല്‍ മതി.
ബിരിയാണി ചെമ്പില്‍ നെയ്യ് ചൂടാക്കി അതിലേക്കു കാരറ്റ് അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. തയ്യാറാക്കി വെച്ച ചിക്കന്‍ കഷണങ്ങള്‍ കുറച്ചു ഇതിലേക്ക് ഇടുക. അതിനു മുകളിലായി വേവിച്ചു വെച്ച ചോറ്, വീണ്ടും ചിക്കന്‍ അങ്ങനെ ഓരോ ലെയര്‍ ആയി ചോറും ചിക്കനും ഇടുക. ഏറ്റവും മുകളിലായി ഒരു സവാള അരിഞ്ഞു നെയ്യില്‍ വറുത്ത് ഇടുക. കശുവണ്ടിയും കിസ് മിസ്സും നെയ്യില്‍ വറുത്തു മുകളില്‍ വിതറുക. അടപ്പ് കൊണ്ട് മൂടി ഒരു മിനിറ്റ് കൂടി വേവിച്ച ശേഷം അടുപ്പില്‍ നിന്നും വാങ്ങാം.