ബസുമതി അരി വേവിച്ചത്- രണ്ടു കപ്പ്
സവാള കനം കുറച്ച് അരിഞ്ഞത്- ഒരു കപ്പ്
കാരറ്റ് കനം കുറച്ച് നീളത്തില്‍ അരിഞ്ഞത്- ഒരു കപ്പ്
മല്ലിയില- കുറച്ച്
ഉപ്പ്- പാകത്തിന്
നെയ്യ്-ആവശ്യത്തിനു
ഗ്രാമ്പൂ- നാലെണ്ണം
ഏലക്ക- രണ്ടെണ്ണം
കറുവപ്പട്ട- രണ്ടെണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- ഒരു സ്‌പൂണ്‍
അലങ്കരിക്കാനുള്ളവ
കശുവണ്ടി-പത്തെണ്ണം
കിസ് മിസ് -പത്തെണ്ണം
സവാള കനം കുറച്ച് നീളത്തില്‍ അരിഞ്ഞത്- ഒരെണ്ണം
ഉണ്ടാക്കുന്ന വിധം
ബസുമതി അരി പാകത്തിന് വേവിക്കുക. അരി വേവിക്കുന്ന വെള്ളം തിളക്കുമ്പോള്‍ തന്നെ ഗ്രാമ്പൂ, ഏലക്ക, കറുവപ്പട്ട, ഇഞ്ചി-വെളുത്തുള്ളി അരച്ചത്, ഉപ്പ് എന്നിവ കൂടി ചേര്‍ത്ത് വേവിക്കുക.
ഒരു വലിയ നോണ്‍ സ്ടിക്കില്‍ നെയ്യ് ഒഴിച്ചു ചൂടാക്കി കശുവണ്ടി, കിസ് മിസ് സവാള എന്നിവ വറുത്തെടുത്തു മാറ്റി വെക്കുക. വീണ്ടും നെയ്യ് ഒഴിച്ചു അരിഞ്ഞ സവാള, കാരറ്റ് എന്നിവ നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് വേവിച്ച ചോറിട്ടു ഇളക്കുക. പാകത്തിന് ഉപ്പ് ചേര്‍ക്കുക. രണ്ടു മിനിടിനു ശേഷം തീ കെടുത്താം. ഇതിനു മുകളില്‍ അല്‍പ്പം മല്ലിയില അറിഞ്ഞതും വറുത്തു മാറ്റി വെച്ചിരിക്കുന്നവയും ചേര്‍ത്ത് അലങ്കരിക്കാം.
Ghee rice adipoli aanu...i love the recipe and fun trying to read it.....will pick up shortly...nice clicks.
ReplyDeleteBBiny
Looks great..adipoli ghee rice:)
ReplyDeleteadipoli ghee rice
ReplyDelete