കൂര്‍ക്ക നീളത്തില്‍ അരിഞ്ഞത്- ഒരു കപ്പ്
ചെറിയ ഉള്ളി അരിഞ്ഞത്- കാല്‍ കപ്പ്
തേങ്ങാ അരിഞ്ഞത്- കുറച്ച്
ചതച്ച മുളക്- രണ്ടു സ്‌പൂണ്‍
ഉപ്പ്- പാകത്തിന്
എണ്ണ- ആവശ്യത്തിനു
മഞ്ഞള്‍ പൊടി- കാല്‍ സ്‌പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്
പാകം ചെയ്യുന്ന വിധം
കൂര്‍ക്ക നന്നായി കഴുകി വൃത്തിയാക്കിയിട്ട് വേണം അറിയാന്‍. അല്പം മഞ്ഞള്‍ പൊടിയും ഉപ്പും പുരട്ടി കൂര്‍ക്ക കുറച്ച് നേരം വെക്കുക. കൂര്‍ക്ക അല്‍പ്പം വെള്ളത്തില്‍ വേവിക്കുകയോ,ആവി കയറ്റുകയോ ചെയ്യാം. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചെറിയ ഉള്ളിയും തേങ്ങയും ചതച്ച മുളകും ചേര്‍ത്ത് നന്നായി വഴറ്റുക. അതിലേക്കു വേവിച്ച കൂര്‍ക്കയും ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റിയെടുക്കുക. കറിവേപ്പില ചേര്‍ത്ത് വാങ്ങാം.
Hey thats my husbands fav....nalla recipe..yummy as well.
ReplyDeleteBiny