കുടപ്പന്‍ (വാഴച്ചുണ്ട് )അരിഞ്ഞത്- ഒന്ന്
ചെറുപയര്‍ വേവിച്ചത്- കാല്‍ കപ്പ്
തേങ്ങാ ചിരകിയത്- കാല്‍ കപ്പ്
വെളുത്തുള്ളി- മൂന്നെണ്ണം
മഞ്ഞള്‍ പൊടി- കാല്‍ സ്‌പൂണ്‍
പച്ചമുളക്- നാലെണ്ണം
ഉപ്പ്-പാകത്തിന്
കടുക്- ഒരു സ്‌പൂണ്‍
വറ്റല്‍ മുളക്- രണ്ടെണ്ണം
കറിവേപ്പില- രണ്ടു തണ്ട്
എണ്ണ- പാകത്തിന്
തയ്യാറാക്കുന്ന വിധം
(വാഴച്ചുണ്ട് അരിഞ്ഞ ശേഷം ഉപ്പും വെളിച്ചെണ്ണയും ചേര്‍ത്ത് കുറച്ച് സമയം വെച്ച ശേഷം കഴുകിയെടുത്താല്‍ കറ പോകും). തേങ്ങാ ചിരകിയതും മഞ്ഞള്‍ പൊടി, വെളുത്തുള്ളി ചതച്ചത്, പച്ചമുളക് അരിഞ്ഞത് ,പാകത്തിന് ഉപ്പ് എന്നിവ വാഴച്ചുണ്ടില്‍ ചേര്‍ത്ത് നന്നായി തിരുമ്മുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് താളിച്ച ശേഷം തിരുമ്മി വെച്ച കൂട്ടും വേവിച്ച ചെറുപയറും ഇട്ടു നന്നായി ഇളക്കുക. അല്‍പ്പം വെള്ളം തളിച്ച ശേഷം പാത്രം മൂടി വെക്കുക. മൂന്നോ നാലോ മിനിറ്റ് കഴിഞ്ഞാല്‍ ഒന്ന് ഇളക്കിയ ശേഷം അടുപ്പില്‍ നിന്നും ഇറക്കി വെക്കാം.
ente fav anithu superb ayittundu ketto
ReplyDelete