11/06/2012

Boatman Fish Curry


വേണ്ട ചേരുവകള്‍ 
മീന്‍ വൃത്തിയാക്കിയത്-അര കിലോ 
തക്കാളി -ഒരു ചെറുത്‌ 
ചെറിയ ഉള്ളി അരിഞ്ഞത് -കാല്‍ കപ്പു 
ഇഞ്ചി ചതച്ചത്-ഒരു വലിയ കഷണം 
വെളുത്തുള്ളി ചതച്ചത്-അഞ്ചെണ്ണം 
പച്ചമുളക്-രണ്ടെണ്ണം 
കുരുമുളക് ചതച്ചത്- ഒരു സ്പൂണ്‍ 
മുളക് പൊടി -രണ്ടു സ്പൂണ്‍ 
മഞ്ഞള്‍ പൊടി -കാല്‍ ടീസ്പൂണ്‍ 
കറിവേപ്പില -രണ്ടു തണ്ട് 
ഉപ്പു-പാകത്തിന് 
കടുക് -ഒരു സ്പൂണ്‍ 
ഉലുവ -കാല്‍ ടീസ്പൂണ്‍ 
വറ്റല്‍ മുളക്-രണ്ടെണ്ണം
 വെളിച്ചെണ്ണ -നാലു സ്പൂണ്‍ 
കുടംപുളി-രണ്ടു കഷണം 

തയ്യാറാക്കുന്ന വിധം 
 ഒരു ചെറിയ ബൌളില്‍ മഞ്ഞള്‍ പൊടി ,മുളക് പൊടി ,കുരുമുളക് പൊടി എന്നിവ യോജിപ്പിച്ച് പേസ്റ്റ് രൂപത്തില്‍ ആക്കുക .ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്, വറ്റല്‍മുളക്, ഉലുവ ,കറിവേപ്പില എന്നിവ താളിക്കുക . ഇതിലേക്ക് ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. തക്കാളി അരിഞ്ഞതും ചേര്‍ക്കുക. തയ്യാറാക്കി വെച്ചിരിക്കുന്ന പേസ്റ്റ് ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക. ഇതിലേക്ക് കുടമ്പുളിയും അര കപ്പു വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് തിളച്ചു വരുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇടുക .ചാറ് കുറുകുമ്പോള്‍ ഒരു തണ്ട് കറിവേപ്പിലയും ഒരു സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങാം. മീന്‍ മുഴുവനെ വരഞ്ഞു ഉപയോഗിച്ചാല്‍ മസാല കറിയില്‍ പെട്ടെന്ന് പിടിക്കും. നല്ല രുചിയും കിട്ടും 

No comments:

Post a Comment

how you feel it?