11/06/2012

Fish molly with macaroni

വേണ്ട ചേരുവകള്‍ 
നല്ല ദശകട്ടിയുള്ള മീന്‍ -അര കിലോ 
മക്രോണി വേവിച്ചത്-കാല്‍ കപ്പു 
സവാള അരിഞ്ഞത് -ഒരെണ്ണം 
ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌--- -ഒരു സ്പൂണ്‍ 
വെളുത്തുള്ളി അരിഞ്ഞത് -ഒരു സ്പൂണ്‍ 
പച്ചമുളക്-രണ്ടെണ്ണം 
കശുവണ്ടി അരച്ചത്‌-- ഒരു സ്പൂണ്‍ 
കശുവണ്ടി പരിപ്പ്-അഞ്ചെണ്ണം 
കിസ് മിസ്‌-- -അഞ്ചെണ്ണം 
കുരുമുളക് പൊടി -ഒരു  സ്പൂണ്‍ 
മഞ്ഞള്‍ പൊടി -കാല്‍ ടീസ്പൂണ്‍ 
ഉപ്പു- പാകത്തിന് 
തക്കാളി വട്ടത്തില്‍ അരിഞ്ഞത് -ഒരു വലുത് 
തേങ്ങയുടെ രണ്ടാം പാല്‍-- -ഒരു കപ്പു 
തേങ്ങയുടെ ഒന്നാം പാല്‍- -അര കപ്പു 
എണ്ണ -ആവശ്യത്തിനു 

ഉണ്ടാക്കുന്ന വിധം 
മീന്‍ കഷണങ്ങളില്‍ ഉപ്പും മഞ്ഞള്‍പൊടിയും കുരുമുളക് പൊടിയും ചേര്‍ത്ത് എണ്ണയില്‍ വറുത്തെടുക്കുക. ചെറുതായി ഒന്ന് വറുത്താല്‍ മതി. പാനില്‍ എണ്ണ ചൂടാക്കി ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌ ചേര്‍ത്ത് വഴറ്റുക. പച്ചമണം മാറുമ്പോള്‍ സവാള, പച്ചമുളക്, വെളുത്തുള്ളി അരിഞ്ഞത് എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് പാകത്തിന് ഉപ്പും തേങ്ങയുടെ രണ്ടാം പാലും ചേര്‍ക്കുക. കശുവണ്ടി പരിപ്പ്, കിസ് മിസ്‌ എന്നിവ ചേര്‍ക്കുക. വേവിച്ച മക്രോണിയും  കശുവണ്ടി അരച്ചതും വറുത്തു വെച്ച മീന്‍ കഷണങ്ങളും ചേര്‍ക്കുക. ഒന്ന് തിളച്ചു കഴിയുമ്പോള്‍ തക്കാളി മുകളില്‍ നിരത്തുക. ഇതിനു മുകളിലായി തേങ്ങയുടെ ഒന്നാം പാലില്‍ ഒരു സ്പൂണ്‍ കുരുമുളക് ചേര്‍ത്ത് അടുപ്പില്‍ നിന്നും വാങ്ങാം. ഒന്നാം പാല്‍ ചേര്‍ത്ത് കഴിഞ്ഞാല്‍ പിന്നെ കറി തിളപ്പിക്കരുത്.  .ബ്രെഡ്‌ /അപ്പം എന്നിവയ്ക്കൊപ്പം കഴിക്കാം. 


No comments:

Post a Comment

how you feel it?