ആവശ്യമായ സാധനങ്ങള്‍
പച്ചരി - ഒരു കപ്പ്
ജീരകം- കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി- മൂന്നു അല്ലി
ചെറിയ ഉള്ളി- അര കപ്പ്
തേങ്ങ ചിരകിയത്- അര കപ്പ്
കടുക്-കാല്‍ ടീസ്പൂണ്‍
വറ്റല്‍ മുളക്- മൂന്നെണ്ണം
പാകം ചെയ്യുന്ന വിധം
പച്ചരി രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. പച്ചരി ജീരകം, വെളുത്തുള്ളി, രണ്ടു കഷണം ചെറിയ ഉള്ളി എന്നിവ ചേര്‍ത്ത് വെള്ളമില്ലാതെ അരച്ചെടുക്കുക. അല്പം തരുതരുപ്പായി അരച്ചെടുക്കണം. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് താളിക്കുക. ഇതില്‍ ചെറിയ ഉള്ളി നന്നായി വഴറ്റുക. അതിലേക്കു അരച്ച മാവു ചേര്‍ത്ത് നന്നായി ഇളക്കുക. തേങ്ങ ചിരകിയതും ചേര്‍ത്ത് നന്നായി ഇളക്കുക. അടുപ്പില്‍ നിന്നും വാങ്ങി മാവു തണുത്ത ശേഷം ചെറിയ ഉരുളകളാക്കി അപ്പചെമ്പില്‍ വെച്ച് ആവി കയറ്റുക. കൊഴുക്കട്ട തയ്യാര്‍. നാലുമണി പലഹാരമായി ഉപയോഗിക്കാം.
No comments:
Post a Comment
how you feel it?