വേണ്ട സാധനങ്ങള്‍
പുട്ടിനു വേണ്ട സാധനങ്ങള്‍
അരിപൊടി- രണ്ടു കപ്പു
ജീരകം-ഒരു നുള്ള്
വെള്ളം-ആവശ്യത്തിനു
തേങ്ങ ചിരകിയത്-ഒന്നര കപ്പു
ഇറച്ചി കൂട്ടിനു വേണ്ടവ
ബീഫ് -അര കിലോ
സവാള പൊടിയായി അരിഞ്ഞത്-കാല്‍ കപ്പു
ഇഞ്ചി പൊടിയായി അരിഞ്ഞത്- രണ്ടു സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത്- നാലു കഷണം
പച്ചമുളക്- രണ്ടെണ്ണം
മഞ്ഞള്‍പൊടി- കാല്‍ സ്പൂണ്‍
മുളകുപൊടി- രണ്ടു സ്പൂണ്‍
കുരുമുളകുപൊടി- ഒരു സ്പൂണ്‍
ഇറച്ചി മസാല- രണ്ടു സ്പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്
എണ്ണ- ആവശ്യത്തിനു
ഉപ്പു-പാകത്തിന്
ഉണ്ടാക്കുന്ന വിധം
ആദ്യം പുട്ടുപൊടി ജീരകം പാകത്തിന് ഉപ്പു,വെള്ളം എന്നിവ ചേര്‍ത്ത് നന്നായി തിരുമ്മുക. കൈകൊണ്ടു തിരുമ്മിയ ശേഷം മിക്സിയില്‍ ഒന്ന് അടിചെടുതാല്‍ കട്ട ഇല്ലാതെ നല്ല പൊടിയായി കിട്ടും. ഇതിലേക്ക് തേങ്ങ ചിരകിയത് ചേര്‍ത്ത് യോജിപ്പിക്കുക. കുറച്ചു തേങ്ങ മാറ്റിവെക്കണം.
ബീഫ് ഉപ്പു, മഞ്ഞള്‍ പൊടി,ഇറച്ചി മസാല എന്നിവ ചേര്‍ത്ത് വേവിക്കുക.വേവിച്ച ശേഷം നന്നായി മിന്‍സ് ചെയ്യുക. മിക്സിയില്‍ അടിച്ചാല്‍ മതി. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക് എന്നിവ വഴറ്റുക. ബ്രൌണ്‍ നിറമാകുമ്പോള്‍ ഇതിലേക്ക് മഞ്ഞള്‍ പൊടി, മുളകുപൊടി, കുരുമുളക് പൊടി, ഇറച്ചി മസാല എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. കറിവേപ്പിലയും ചേര്‍ക്കുക. ഇതിലേക്ക് മിന്‍സ് ചെയ്ത ഇറച്ചി ഇട്ടു നന്നായി ഉലര്തിയെടുക്കുക. പാകത്തിന് ഉപ്പും ചേര്‍ക്കുക.
ഇറച്ചി പുട്ട് തയ്യാറാക്കുന്നത്
പുട്ട് കുറ്റിയില്‍ ആദ്യം അല്‍പ്പം തേങ്ങ ഇടുക. രണ്ടാമത് തിരുമ്മി വെച്ച അരിപൊടി ഇടുക. അതിനു ശേഷം ഇറച്ചി കൂട്ട് ഇടുക. ഇങ്ങനെ മാറി മാറി ഇടുക. അവസാനം അല്‍പ്പം തേങ്ങ കൂടി ഇടുക. ആവിയില്‍ വേവിക്കുക. ഇറച്ചി പുട്ട് തയ്യാര്‍.
കൊള്ളാല്ലോ
ReplyDeleteഇങ്ങനെയും പുട്ടോ.... try ചെയ്യണം
ReplyDelete