വേണ്ട സാധനങ്ങള്‍
ചിക്കന്‍ കഷണങ്ങള്‍ ആക്കിയത്- അഞ്ചെണ്ണം
മുളകുപൊടി- ഒരു സ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
കുരുമുളകുപൊടി- രണ്ടു സ്പൂണ്‍
ചതച്ച മുളക്-നാലു സ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി, ഗ്രാമ്പൂ, ജാതിപത്രി, ജീരകം, തക്കോലം, കുരുമുളക്- ഇവ എല്ലാം കൂടി ചതച്ചെടുക്കുക.
കറിവേപ്പില- രണ്ടു തണ്ട്
എണ്ണ-ആവശ്യത്തിനു
ഉപ്പു-പാകത്തിന്
ഉണ്ടാക്കുന്ന വിധം
ചിക്കെനില്‍ മുളക്, മഞ്ഞള്‍, കുരുമുളക്, ഉപ്പു കാല്‍ സ്പൂണ്‍ ചതച്ച മുളക് എന്നിവ പുരട്ടി വറുത്തെടുക്കുക.ചിക്കെന്റെ എല്ല് കഷണങ്ങള്‍ വേണം ഇതിനു ഉപയോഗിക്കാന്‍. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചതച്ച മസാല കൂട്ട് ഇട്ടു വഴറ്റുക. കറിവേപ്പില ചേര്‍ക്കുക. അല്പം കുരുമുളക് പൊടിയും ബാക്കി ചതച്ച മുളകും ഇട്ടു ഒന്ന് വഴറ്റുക. അധികം മൂത്ത് പോകരുത്. ഇതിലേക്ക് വറുത്ത ചിക്കന്‍ കഷണങ്ങള്‍ ഇട്ടു വഴറ്റുക. പാകത്തിന് ഉപ്പും ചേര്‍ക്കുക. ഒരു സ്പൂണ്‍ വിനാഗിരിയും ചേര്‍ത്ത് കറിവേപ്പിലയും ഇട്ടു വഴറ്റിയ ശേഷം അടുപ്പില്‍ നിന്നും വാങ്ങാം. ചതച്ച മുളക് കൂടുതല്‍ ചേര്‍ത്താല്‍ നല്ല എരിവു കിട്ടു, എരിവു കൂടുന്നതാണ് ഇതിന്റെ രുചി.
കൊള്ളാം
ReplyDelete