10/21/2011

Fried Rice

വേണ്ട സാധനങ്ങള്‍

ബസുമതി അരി- രണ്ടു കപ്പു
ബീന്‍സ് അരിഞ്ഞത്- കാല്‍ കപ്പു
കാരറ്റ് അരിഞ്ഞത്- കാല്‍ കപ്പു
സെലറി അരിഞ്ഞത്- കാല്‍ കപ്പു
കുരുമുളക് പൊടി-രണ്ടു സ്പൂണ്‍
മുട്ട- രണ്ടു
ചിക്കന്‍ ചെറിയ കഷണങ്ങള്‍ ആക്കി വറുത്ത്- കുറച്ചു
മല്ലിയില- രണ്ടു തണ്ട്
ഉപ്പു- പാകത്തിന്
നെയ്യ- ഒരു സ്പൂണ്‍
എണ്ണ-രണ്ടു സ്പൂണ്‍

പാകം ചെയ്യുന്ന വിധം
ബസുമതി അരി പാകത്തിന് വേവിച്ചെടുക്കുക. അധികം വെന്തു പോകരുത്. ചീനച്ചട്ടിയില്‍ എണ്ണയും നെയ്യും ചൂടാക്കി  പച്ചക്കറികള്‍ എല്ലാം ഇട്ടു വഴറ്റുക. ഇതിലേക്ക് മുട്ട പൊട്ടിച്ചു ചിക്കി എടുക്കുക. വറുത്ത ചിക്കന്‍ കഷണങ്ങളും ഇടുക. കുരുമുളക് പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് വേവിച്ചു വെച്ച ചോറും കൂടി ഇട്ടു ഒന്ന് ഇളക്കിയ ശേഷം മല്ലിയില്‍ അരിഞ്ഞതിട്ടു വാങ്ങാം. 

1 comment:

  1. ഉണ്ടാക്കി നോക്കണമെന്ന് കുറേയായി കരുതുന്നു.
    ഒന്നു പരീക്ഷിച്ചു നോക്കണം.

    തലക്കെട്ടുകള്‍ മലയാളത്തിലും കൂടി ആക്കിക്കൂടേ?

    ReplyDelete

how you feel it?