1/02/2011

Beef fry

പോത്തിറച്ചി ചെറിയ കഷണങ്ങള്‍ ആക്കിയത്- അര കിലോ
ഇഞ്ചി അരിഞ്ഞത്‌- കാല്‍ കപ്പ്
വെളുത്തുള്ളി അരിഞ്ഞത്‌- കാല്‍ കപ്പ്
തേങ്ങാ കൊത്ത്- കാല്‍  കപ്പ്
സവാള അരിഞ്ഞത്‌- ഒരു കപ്പ്
പച്ചമുളക്- രണ്ടെണ്ണം
മുളകുപൊടി- രണ്ടു സ്‌പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
ഇറച്ചി മസാല- രണ്ടു സ്‌പൂണ്‍
കുരുമുളകുപൊടി- ഒരു സ്‌പൂണ്‍
മല്ലിപൊടി- ഒരു സ്‌പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- ഒരു സ്‌പൂണ്‍
ഉപ്പ്- പാകത്തിന്‌
കറിവേപ്പില- രണ്ടു തണ്ട്
എണ്ണ- ആവശ്യത്തിനു

പാകം ചെയ്യുന്ന വിധം

ഇറച്ചിയില്‍ മുളകുപൊടി, മല്ലിപൊടി,മഞ്ഞള്‍പൊടി, ഇറച്ചി മസാല,ഇഞ്ചി-വെളുത്തുള്ളി അരിഞ്ഞത്‌ എന്നിവ ചേര്‍ത്ത് പാകത്തിന്‌ ഉപ്പും അല്‍പ്പം വെളിച്ചെണ്ണയും ഒഴിച്ചു നന്നായി യോജിപ്പിക്കുക. അല്‍പ്പം വെള്ളം ഒഴിച്ചു പാകത്തിന്‌ വേവിക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, തേങ്ങാ കൊത്ത്, പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ടു നന്നായി വഴറ്റുക. ഇതിലേക്ക് കാല്‍ സ്‌പൂണ്‍ വീതം മുളകുപൊടി, മഞ്ഞള്‍പൊടി, ഇറച്ചി മസാല,ഒരു സ്‌പൂണ്‍ കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. എല്ലാം നന്നായി വഴന്ന ശേഷം വേവിച്ചു വെച്ച ഇറച്ചി ചേര്‍ത്ത് നന്നായി വറുത്തെടുക്കുക.

1 comment:

  1. Delicious Mutton Fry..adipoli aayitundu.
    Happy New Year:)

    ReplyDelete

how you feel it?