സവാള,ഇഞ്ചി,പച്ചമുളക്, വെളുത്തുള്ളി, ചെറിയ ഉള്ളി, കടുക്, ജീരകം,ഗരം മസാല എന്നിവ നന്നായി അരച്ചെടുക്കുക. ബീഫ് ഇടത്തരം കഷണമാക്കി മുറിക്കുക. ഉപ്പു, മുളകുപൊടി, ഇറച്ചി മസാല, എന്നിവ ചേര്‍ത്ത് നന്നായി വേവിക്കുക. എന്നിട്ട് എണ്ണയില്‍ വറുത്തെടുക്കുക. ഇതിലേക്ക് അരച്ച് വെച്ച മസാലകള്‍ ചേര്‍ത്ത് യോജിപ്പിക്കുക. മുളകുപൊടി, മഞ്ഞള്‍പൊടി,വിനാഗിരി, പാകത്തിന് ഉപ്പു എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി അടുപ്പില്‍ വെച്ച് നന്നായി തിളച്ചു വരുമ്പോള്‍ വാങ്ങാം. വെള്ളം ചേര്‍ക്കരുത്.
കുറിപ്പ്; മുളകുപൊടി പകരം പച്ച കുരുമുളക് അരച്ച് ചേര്‍ത്താലും മതി.മുരിങ്ങയുടെ തൊലി അല്പം അരച്ച് ചേര്‍ക്കുന്നത് നല്ലതാണു.
Sree thakathu... i tried this at ma home....
ReplyDeletei went through ur recipes.good.i'll try
ReplyDeletegrace