ഗോതമ്പ് പൊടിയില്‍ ഒരു നുള്ള് ജീരകവും ഉപ്പും ചേര്‍ത്ത് തിരുമ്മുക. ആവശ്യത്തിനു വെള്ളം ചേര്‍ത്ത് പുട്ടിനു പാകത്തില്‍ തിരുമ്മുക. ഈ പൊടി മിക്സിയില്‍ ഒന്ന് അടിച്ചെടുക്കുക, ഇനി ഒരു കപ്പ് തേങ്ങ ചിരകിയത് ചേര്‍ത്ത് ഇളക്കുക. നല്ല ചിരട്ടയെടുത്തു നന്നായി വൃത്തിയാക്കുക. നടുക്ക് തുളക്കുക. പ്രഷര്‍ കുക്കറില്‍ കുറച്ചു വെള്ളം വെച്ച ശേഷം മൂടി വിസില്‍ വെക്കുന്നതിനു പകരം ചിരട്ടയില്‍ തേങ്ങ ചേര്‍ത്ത പൊടി നിറച്ചു മൂടി വെക്കുക. മൂന്നോ നാലോ മിനിറ്റു കഴിഞ്ഞാല്‍ ചിരട്ട പാത്രത്തിലേക്ക് കമത്തുക. അപ്പോള്‍ പൊട്ടാതെ ചിരട്ട പുട്ട് കഴിക്കാം. ഗോതമ്പ് പൊടിക്ക് പകരം അറിപോടിയായാലും നല്ലതാണു.
No comments:
Post a Comment
how you feel it?