4/24/2010

ഏത്തപ്പഴം മോര് കറി

തൈര്-രണ്ടു കപ്പ്‌
ഏത്തപ്പഴം കഷണങ്ങളാക്കിയത്- അര കപ്പ്‌
പച്ചമുളക്- നാലെണ്ണം
മഞ്ഞള്‍പൊടി- കാല്‍ സ്പൂണ്‍
ഉപ്പു- പാകത്തിന്
കടുക്- ഒരു സ്പൂണ്‍
ഉലുവ-കാല്‍ teespoon
ജീരകം- കാല്‍ ടീസ്പൂണ്‍
വറ്റല്‍മുളക്- നാലെണ്ണം
വെളിച്ചെണ്ണ-പാകത്തിന്
തേങ്ങ- ഒരു മുറി
കറിവേപ്പില -രണ്ടു തണ്ട്

പാകം ചെയ്യുന്ന രീതി

ഏത്തപ്പഴം ,പച്ചമുളക്, മഞ്ഞള്‍പൊടി, ഉപ്പു ചേര്‍ത്ത് അല്‍പ്പം വെള്ളത്തില്‍ വേവിക്കുക. ഇതിലേക്ക് തേങ്ങ ജീരകം ചേര്‍ത്ത് അരച്ചത്‌ ചേര്‍ക്കുക. തൈര് നന്നായി ഉടച്ചു ഇതിലേക്ക് ഒഴിക്കുക. ചീനച്ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് തളിച്ച് കറിയില്‍ ഒഴിക്കുക.

No comments:

Post a Comment

how you feel it?