4/24/2010

chicken kuruma


ആവശ്യമായ സാധനങ്ങള്‍
ചിക്കന്‍ കഷണങ്ങള്‍ ആക്കിയത്- ഒരു കിലോ
സവാള അറിഞ്ഞത്- ഒരു കപ്പ്‌
പച്ചമുളക് അറിഞ്ഞത്-നാലെണ്ണം
ഇഞ്ചി അറിഞ്ഞത്-ഒരു സ്പൂണ്‍
വെളുത്തുള്ളി അറിഞ്ഞത്-ഒരു സ്പൂണ്‍
മഞ്ഞള്‍പൊടി-കാല്‍ സ്പൂണ്‍
മുളകുപൊടി- ഒരു സ്പൂണ്‍
മല്ലിപൊടി-ഒരു സ്പൂണ്‍
ഗ്രാമ്പൂ-ആറെണ്ണം
ഏലക്കായ-നാലെണ്ണം
കറുവാപട്ട-നാലു കഷണം
പുതിനയില-കുറച്ചു
മല്ലിയില-കുറച്ചു
ഉപ്പു-പാകത്തിന്
നെയ്യ്-ഒരു സ്പൂണ്‍
വെളിച്ചെണ്ണ-ആവശ്യത്തിനു- രണ്ടു സ്പൂണ്‍
തേങ്ങാപ്പാല്‍-ഒരു cup
കശുവണ്ടി അരച്ചത്‌- രണ്ടു സ്പൂണ്‍

പാകം ചെയ്യുന്ന രീതി
ചിക്കന്‍ കഷണങ്ങള്‍ മഞ്ഞള്‍പൊടി, ഗ്രാമ്പൂ, ഏലക്കായ, ഇഞ്ചി,കറുവാപട്ട ,ഉപ്പു എന്നിവ ചേര്‍ത്ത് വേവിക്കുക. പകുതി വേവാകുമ്പോള്‍ അതിലേക്കു മല്ലിയില ഇടുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി നെയ്യും ഒഴിക്കുക. സവാള നന്നായി വഴറ്റുക. അതിലേക്കു പുതിനയില,മുളകുപൊടി, മല്ലിപൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് വേവിച്ചു വെച്ച ചിക്കന്‍ കഷണങ്ങള്‍ വെള്ളത്തോടെ ഇടുക. ബാക്കി മല്ലിയില കൂടി ഇടുക. നന്നായി തിളക്കുമ്പോള്‍ കശുവണ്ടി അരച്ചത്‌ ചേര്‍ക്കുക. തേങ്ങാപാല്‍ ചേര്‍ത്ത് വാങ്ങുക.

No comments:

Post a Comment

how you feel it?