
ഇഞ്ചി പൊടിയായി അരിഞ്ഞത്- ഒരു സ്പൂണ്‍
വെളുത്തുള്ളി പൊടിയായി അരിഞ്ഞത്- ഒരു സ്പൂണ്‍
കുരുമുളക് പൊടി-ഒരു സ്പൂണ്‍
പച്ചമുളക് അരിഞ്ഞത്- അര സ്പൂണ്‍
തക്കാളി ചെറുതായി അരിഞ്ഞത്- കാല്‍ കപ്പ്
കറിവേപ്പില- ഒരു തണ്ട്
ഉപ്പ്- പാകത്തിന്
മുളക് പൊടി- ഒരു സ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
ഗരംമസാല- ഒരു നുള്ള്
ചെറിയ ഉള്ളി അരിഞ്ഞത്- അര കപ്പ്
വെളിച്ചെണ്ണ- ആവശ്യത്തിന്
കടുക്- കാല്‍ സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
ദശക്കട്ടിയുള്ള മീന്‍ വൃത്തിയാക്കിയ ശേഷം വരഞ്ഞ് അല്പം മഞ്ഞള്‍ പൊടി, അര സ്പൂണ്‍ കുരുമുളക്, ഗരംമസാല, ഉപ്പ് എന്നിവ പുരട്ടി അരമണിക്കൂര്‍ വെച്ച ശേഷം ചീനച്ചട്ടിയില്‍ എ്ണ്ണ ചൂടാക്കി ചെറുതായി വറുത്തെടുക്കുക. മീന്‍ വറുത്ത എണ്ണയില്‍ കടുക്, കറിവേപ്പില എന്നിവ താളിക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറിയ ഉള്ളി എന്നിവ യഥാക്രമം വഴറ്റുക. മഞ്ഞള്‍, മുളക്, കുരുമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് തക്കാളി അരിഞ്ഞതും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക. വഴറ്റിയ ശേഷം പകുതി മസാല എടുത്ത് മാറ്റിയ ശേഷം വറുത്ത് മാറ്റി വെച്ച മീന്‍ ഇതിനു മുകളിലേക്ക് നിരത്തുക. ബാക്കി മസാല മീനിന് മുകളിലായി നിരത്തി അഞ്ച് മിനിറ്റ് അടച്ച് വെച്ച് വേവിക്കുക. ഒരു സ്പൂണ്‍ വെളിച്ചെണ്ണ തൂകിയ ശേഷം അടുപ്പില്‍ നിന്ന് വാങ്ങാം. ചോറ്, ചപ്പാത്തി എന്നിവക്കൊപ്പം ചൂടോടെ കഴിക്കാം.
Nice recipes. Checkout mini cooper price
ReplyDeleteThis comment has been removed by the author.
ReplyDelete