1..ചിക്കന്‍ കഷണങ്ങളില്‍ മഞ്ഞള്‍ പൊടി, കുരുകുളക് പൊടി, ഗരം മസാല, ഉപ്പു എന്നിവ പുരട്ടി അര മണിക്കൂര്‍ വെക്കുക.
2. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി രണ്ടു കഷണം ഗ്രാമ്പൂ, ഒരു കഷണം കറുവപ്പട്ട, ഒരു ഏലക്ക, ഒരു തക്കോലം(Star Anise) എന്നിവ വഴറ്റുക.
3.. മസാലകള്‍ വഴറ്റിയ ശേഷം അതിലേക്കു സവാള ഇടുക. ബ്രൌണ്‍ നിറമാകുന്നതു വരെ വഴറ്റുക. അതിലേക്കു നീളത്തില്‍ അരിഞ്ഞ ഒരു കഷണം ഇഞ്ചി, നാലു അല്ലി വെളുത്തുള്ളി, നാലു കഷണം വെളുത്തുള്ളി, കറിവേപ്പില എന്നിവ ഇട്ടു നന്നായി വഴറ്റുക.
4.. ഇതിലേക്ക് കാല്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി, നാലു സ്പൂണ്‍ മല്ലിപൊടി, നാലു സ്പൂണ്‍ ഗരം മസാല എന്നിവ വഴറ്റുക
5. എല്ലാ കൂട്ടും നന്നായി വഴന്ന ശേഷം അതിലേക്കു തക്കാളി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. മാരിനേറ്റു ചെയ്തു വെച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങള്‍ ഇതിലേക്ക് ഇടുക.
6.. കഷണങ്ങള്‍ ഇട്ടു ശേഷം തേങ്ങയുടെ രണ്ടാം പാല്‍ ചേര്‍ത്ത് വേവിക്കുക. വെന്തു കഴിയുമ്പോള്‍ അഞ്ചു കഷണം കശുവണ്ടി പരിപ്പ് അരച്ചതും ചേര്‍ക്കുക.
7.ഒരു ഗ്ലാസില്‍ തേങ്ങയുടെ ഒന്നാം പാല്‍, ഒരു സ്പൂണ്‍ കുരുമുളക് പൊടി, ഒരു സ്പൂണ്‍ ഗരം മസാല എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക.
8.കഷണങ്ങള്‍ നന്നായി വെന്തു ചാറ് കുറുകുമ്പോള്‍ തേങ്ങയുടെ ഒന്നാംപാല്‍ ചേര്‍ത്ത് വാങ്ങാം.
No comments:
Post a Comment
how you feel it?