5/08/2010
vegetable burger
ആവശ്യമായവ
ബണ്ണ്‍-രണ്ടെണ്ണം
തക്കാളി-ഒരെണ്ണം
സവാള-ഒരെണ്ണം
കാപ്സിക്കം(മഞ്ഞ ,പച്ച)-ഓരോന്ന് വീതം
കുക്കുംബര്‍-പകുതി
ചീസ്-രണ്ടെണ്ണം
തക്കാളി സോസ്-രണ്ടു സ്‌പൂണ്‍
ബട്ടര്‍-രണ്ടു സ്‌പൂണ്‍
പാകം ചെയ്യുന്ന വിധം
പച്ചക്കറികള്‍ എല്ലാം വട്ടത്തില്‍ അറിയുക. ബണ്ണ്‍ രണ്ടായി മുറിക്കുക. തവയില്‍ ബട്ടര്‍ ഒഴിച്ചു ചൂടാക്കുക. മുറിച്ചു വെച്ച ബണ്ണ്‍ രണ്ടു വശവും നന്നായി മൊരിക്കുക. ഒരു കഷണം ബണ്ണ്‍ എടുത്തു അതില്‍ ടൊമാറ്റോ സോസ് പുരട്ടുക. എന്നിട്ട് ഒന്നിന് മീതെ ഒന്നായി ഓരോ പച്ചക്കറികളും വെക്കുക. അതിനു മുകളിലേക്ക് ഒരു ചീസ് കഷണം വെക്കുക. വീണ്ടും ഒരു ലയര്‍ കൂടി വട്ടത്തില്‍ അറിഞ്ഞ പച്ചക്കറികള്‍ വെക്കുക. അതിനു മീതെ വീണ്ടും തക്കാളി സോസ് ഒഴിക്കുക. ബന്നിന്റെ മറ്റേ പകുതി കൊണ്ട് മൂടിവെക്കുക. തവയില്‍ വെന്ന്ടും ബട്ടര്‍ ഒഴിച്ചു രണ്ടു വശവും ചൂടാക്കുക. ബന്നിന്റെ മുകളില്‍ ഒരു ചെറി പഴം വെച്ച് അലങ്കരിക്കുക. ഇതേ പോലെ തന്നെ ഓരോ ബണ്ണും പച്ചക്കറി വെച്ച് മൊരിക്കുക.
Labels:
Bakery
Subscribe to:
Post Comments (Atom)
vilampikkoloooo njan ready
ReplyDeleteഇതു കൊള്ളാമല്ലോ...
ReplyDelete