ഒരു പരീക്ഷണ വിഭവമാണിത്. പാലപ്പം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട വിഭവമാണ്. രുചികരമായ പാലപ്പത്തിന് അല്പം ഇറച്ചിയുടെ രുചികൂടി ഉണ്ടെങ്കിലോ?? ചിക്കന്‍, ബീഫ് എന്നിവ കൊണ്ട് ഇറച്ചി പാലപ്പം തയ്യാറാക്കാം. ഞാനിവിടെ ചിക്കനാണ് ഉപയോഗിച്ചിരിക്കുന്നത്. പരീക്ഷണമാണെങ്കിലും ഇറച്ചി പാലപ്പം രുചികരമാണ്.
മാവിന് വേണ്ട ചേരുവകള്‍
പച്ചരി- രണ്ട് കപ്പ്
തേങ്ങ- കാല്‍ കപ്പ്
ചോറ്- കാല്‍ കപ്പ്
യീസ്റ്റ്- അര സ്പൂണ്‍
പഞ്ചസാര- ഒരുസ്പൂണ്‍
മുട്ടവെള്ള- ഒന്ന്
ഉപ്പ്- ഒരു നുള്ള്
തേങ്ങ പാല്‍- കാല്‍ കപ്പ്
മാവ് തയ്യാറാക്കുന്ന വിധം

ഇറച്ചി കൂട്ടിന് വേണ്ട ചേരുവകള്‍
ചിക്കന്‍ മിന്‍സ് ചെയ്തത്- ഒരു കപ്പ്
സവാള പൊടിയായി അരിഞ്ഞത്- അര കപ്പ്
ഇഞ്ചി-വെളുത്തുള്ളി പൊടിയായി അരിഞ്ഞത്- രണ്ട് സ്പൂണ്‍
ഗരംമസാല- ഒരു സ്പൂണ്‍
മുളക് പൊടി- ഒരുസ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ സ്പൂണ്‍
മല്ലിപ്പൊടി- ഒരു സ്പൂണ്‍
പെരുംജീരക പൊടി- കാല്‍ സ്പൂണ്‍
ഉപ്പ്- പാകത്തിന്
കറിവേപ്പില- ഒരു തണ്ട്
എണ്ണ- ആവശ്യത്തിന്
കൂട്ട് തയ്യാറാക്കുന്ന വിധം
ചീനചട്ടിയില്‍ എണ്ണ ചൂടാക്കി ആദ്യം ഇഞ്ചി, വെളുത്തുള്ളി വഴറ്റുക. അതിനു ശേഷം സവാള വഴറ്റുക. കറിവേപ്പില ചേര്‍ക്കുക. ഇതിലേക്ക് ഗരം മസാല, മുളക്, മഞ്ഞള്‍, മല്ലി, പെരുജീരകം എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. അതിനു ശേഷം ചിക്കന്‍ ചേര്‍ത്ത് ഉലര്‍ത്തിയെടുക്കുക. പാകത്തിന് ഉപ്പും ചേര്‍ക്കുക.
ഇറച്ചി പാലപ്പം തയ്യാറാക്കുന്ന വിധം
തയ്യാറാക്കിയ പാലപ്പത്തിന്റെ മാവിലേക്ക് ഇറച്ചി കൂട്ട് ചേര്‍ത്ത് നന്നായി ഇളക്കുക. അപ്പ ചട്ടി ചൂടാക്കി അപ്പം ഉണ്ടാക്കുക. രുചികരമായ ഇറച്ചി പാലപ്പം ചിക്കന്‍ കറിക്കൊപ്പം കഴിക്കാം.
No comments:
Post a Comment
how you feel it?