This is my another experiment. its very spicy and yummy.try this and send feedback.
ചേരുവകൾ
ചേരുവകൾ
ദശകട്ടിയുള്ള മീൻ -അര കിലോ
ചീരയില അരിഞ്ഞത് -അര കപ്പ്
ചെറിയ ഉള്ളി -പത്തെണ്ണം
ഇഞ്ചി അരിഞ്ഞത് -ഒരു വലിയ കഷണം
വെളുത്തുള്ളി -അഞ്ചെണ്ണം
പച്ചമുളക് -അഞ്ചെണ്ണം
കറിവേപ്പില -ഒരു തണ്ട്
മുളക് പൊടി -ഒരു ടീസ്പൂണ്
മഞ്ഞൾ പൊടി -കാൽ ടീസ്പൂണ്
കുരുമുളക് പൊടി -ഒരു സ്പൂണ്
കുടം പുളി വെള്ളം -പാകത്തിന് (പുളി അനുസരിച്ച്)
കടുക് -ഒരു സ്പൂണ്
വറ്റൽ മുളക് -നാലെണ്ണം
ഉലുവ -ഒരു നുള്ള്
ഉപ്പ് -പാകത്തിന്
തേങ്ങയുടെ ഒന്നാം പാൽ -അര കപ്പ്
വെളിച്ചെണ്ണ -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് ,വറ്റൽ മുളക് ,ഉലുവ, കറിവേപ്പില എന്നിവ താളിക്കുക. ഇതിലേക്ക് ഇഞ്ചി,വെളുത്തുള്ളി ,പച്ചമുളക് എന്നിവ വഴറ്റുക . പച്ചമണം മാറുമ്പോൾ ചെറിയ ഉള്ളി ,സവാള എന്നിവ വഴറ്റുക . നന്നായി വഴന്നു കഴിയുമ്പോൾ മുളക് പൊടി ,മഞ്ഞൾ പൊടി,കുരുമുളക് പൊടി എന്നിവ ചേർത്ത് വീണ്ടും വഴറ്റുക . ഇതിലേക്ക് കുടംപുളി വെള്ളം ചേർത്ത് ഒന്ന് തിളച്ചു കഴിയുമ്പോൾ പാകത്തിന് ഉപ്പ് ചേർക്കുക . വൃത്തിയാക്കിയ മീൻ കഷണങ്ങൾ ചേർക്കുക. ഒന്ന് തിളച്ചു കഴിയുമ്പോൾ അൽപ്പം കറിവേപ്പില കീറിയിടുക . ചാറ് കുറുകാൻ തുടങ്ങുമ്പോൾ അരിഞ്ഞു വെച്ച ചീരയില ചേർക. പാത്രം ഒന്ന് ചുറ്റിച്ച ശേഷം ചെറുതായി തിളപ്പിക്കുക . മീൻ വെന്ത് പാകമാകുമ്പോൾ തേങ്ങയുടെ ഒന്നാം പാലും ഒരു ചെറിയ സ്പൂണ് വെളിച്ചെണ്ണയും കൂടി ചേർത്ത് അടുപ്പിൽ നിന്നും വാങ്ങാം .
No comments:
Post a Comment
how you feel it?