ചേരുവകള്‍
ഒട്ടകത്തിന്റെ ഇറച്ചി -അര കിലോ
ചെറിയ ഉള്ളി-അര കപ്പു
സവാള അരിഞ്ഞത് -ഒരെണ്ണം
തക്കാളി അരിഞ്ഞത് -ഒരെണ്ണം
ഇഞ്ചി ചതച്ചത് -ഒരു വലിയ സ്പൂണ്‍
വെളുത്തുള്ളി ചതച്ചത് -ഒരു വലിയ സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് -ഒരു സ്പൂണ്‍
കുരുമുളക് ചതച്ചത് -നാലു ടേബിള്‍ സ്പൂണ്‍
മുളക് പൊടി -ഒരു സ്പൂണ്‍
മഞ്ഞള്‍ പൊടി -കാല് ടീസ്പൂണ്‍
മല്ലിപൊടി -രണ്ടു സ്പൂണ്‍
ഗരം മസാല-രണ്ടു സ്പൂണ്‍
കറിവേപ്പില -രണ്ടു തണ്ട്
ഉപ്പു -പാകത്തിന്
വെളിച്ചെണ്ണ -ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക .പച്ച മണം മാറുമ്പോള്‍ ചെറിയ ഉള്ളി, സവാള,കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ബ്രൌണ്‍ നിറമാകുമ്പോള്‍ തക്കാളി ചേര്‍ക്കുക . ഇതിലേക്ക് ഒരു സ്പൂണ്‍ ഗരം മസാല, മല്ലി പൊടി , മഞ്ഞള്‍ പൊടി , മുളക് പൊടി എന്നിവ മൂപ്പിക്കുക. കുരുമുളകും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം വൃത്തിയാക്കി വെച്ച ഇറച്ചി കഷണങ്ങളും ഒരു കപ്പു വെള്ളവും ചേര്‍ത്ത് വേവിക്കുക .ചെറിയ തീയില്‍ മുക്കാല്‍ മണികൂര് സമയം വേവിക്കുക. ആവശ്യമെങ്കില്‍ അല്‍പ്പം വെള്ളം കൂടി ചേര്‍ക്കാം. (ഞാന്‍ ഇറച്ചി കഷണങ്ങളില്‍ ഉപ്പു, മുളക്, മല്ലി പൊടി , ഒരു സ്പൂണ്‍ ഗരം മസാല എന്നിവ ചേര്‍ത്ത് കുക്കറില്‍ വേവിച്ചാണ് എടുത്തത്. .. കുക്കറില്‍ അഞ്ചു വിസില്‍ മതി . )കുക്കറില്‍ ആണ് ഇറച്ചി വേവിക്കുന്നതെങ്കില്‍ മസാല കൂട്ട് തയ്യാറാക്കിയ ശേഷം അതിലേക്കു വേവിച്ച ഇറച്ചി കഷണങ്ങളും വെള്ളവും യോജിപ്പിച്ച് പത്തു മിനിറ്റ് കുക്ക് ചെയ്താല്‍ മതി. ചാറ് കുറുകി വരുമ്പോള്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണയും ഒരു തണ്ട് കറിവേപ്പിലയും ചേര്‍ത്ത് വാങ്ങാം.

ഇത് രാജസ്ഥാനിലെയും ഗൾഫിലെയും മലയാളികൾക്ക് വേണ്ടിയായിരിക്കും അല്ലേ? അതോ ഇപ്പോൾ ഒട്ടകത്തിന്റെ ഇറച്ചി കേരളത്തിലും കിട്ടുന്നുണ്ടോ?
ReplyDeleteithu gulfile alukalkku vendi anu. keralathil ottakam irachi kittillallo??
Deleteithu gulfile alukalkku vendi anu. keralathil ottakam irachi kittillallo??
Deleteഇത് വരെ ഒട്ടകത്തിനെ കഴിച്ചില്ല. ലുലുവിൽ പോവുമ്പോ ഇത്തവണ കുറച്ചു വാങ്ങി പരീക്ഷിച്ച് കളയാം
ReplyDelete